ബോളിവുഡ് സൂപ്പർ താരം നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം ആത്മഹത്യ തന്നെയെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) വിദഗ്ധ സംഘം സിബിഐയ്ക്കു റിപ്പോർട്ട് നൽകിയതായി സൂചന.
സുശാന്തിന്റെ കുടുംബവും അഭിഭാഷകനും ഉയർത്തിയ കൊലപാതക വാദങ്ങളെ എയിംസ് സംഘം തള്ളിക്കളഞ്ഞതായാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ഇക്കഴിഞ്ഞ ജൂൺ നാലിനാണ് സുശാന്ത് സിങ് രാജ്പുത്തിനെ മുംബൈയിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കേസെടുത്ത് അന്വേഷണം തുടങ്ങിയ മുംബൈ പൊലീസ് ആത്മഹത്യയാണെന്ന നിഗമനത്തിൽ ആണ് കേസ് മുന്നോട്ട് കൊണ്ടുപോയത്. നടൻ സുശാന്ത് സ്വയം ജീവനൊടുക്കിയതാണ് എന്ന നിഗമനത്തിലാണ് ഫൊറൻസിക് പരിശോധകർ എത്തിയതെന്ന റിപ്പോർട്ടുകളിൽ പറയുന്നു.
you may also like this video