സുഷമാ സ്വരാജ് സൗദിയിൽ

Web Desk
Posted on February 07, 2018, 11:04 am

റിയാദ്: വിദേശ കാര്യമന്ത്രിയായതിന് ശേഷമുള്ള ആദ്യ സൗദി സന്ദര്‍ശനത്തിനായി വിദേശകാര്യവകുപ്പ് മന്ത്രി സുഷമാ സ്വരാജ് റിയാദിലെത്തി. മൂന്ന് ദിവസത്തെ സൗദി സന്ദര്‍ശനത്തിനായി എത്തിയ മന്ത്രിയെ ഖാലിദ് ബിന്‍ അബ്ുള്‍ അസീസ് വിമാനത്താവളത്തില്‍ സ്വീകരിച്ചു.

ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദ്, നാഷണല്‍ ഗാര്‍ഡിലെ ഉദ്യോഗസ്ഥര്‍ എന്നിവരാണ് മന്ത്രിക്കൊപ്പമുള്ളത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തില്‍ മുപ്പത്തി രണ്ടാമത് സൗദി പൈതൃകോത്സവത്തില്‍ സുഷമ മുഖ്യ അതിഥിയായാകും. പൈതൃകോത്സവത്തില്‍ ഇത്തവണ ഇന്ത്യന്‍ പവലിയനും ഒരുക്കിയിട്ടുണ്ടെന്നതാണ് പ്രധാന ആകര്‍ഷണം.

ഇതിനോട് കൂടെ റിയാദ് ഇന്ത്യന്‍ ബോയ്സ് സ്കൂളില്‍ നടക്കുന്ന പൊതുപരിപാടിയില്‍ സുഷമ സൗദിയിലെ ഇന്ത്യാക്കാരെ അഭിസംബോധന ചെയ്യും.