9 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 6, 2024
December 5, 2024
December 5, 2024
December 4, 2024
December 4, 2024
November 30, 2024
November 27, 2024
November 25, 2024
November 24, 2024
November 23, 2024

പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം തകർത്ത് മോഷണം നടത്തിയ പ്രതി പിടിയില്‍

Janayugom Webdesk
ആലപ്പുഴ
October 18, 2024 9:47 pm

ആലപ്പുഴ ബീച്ചിൽ നഗരസഭ പണിത പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം ഉദ്ഘാടനത്തിന് മുമ്പ് തകർത്ത് മോഷണം നടത്തിയ പ്രതി പോലീസ് പിടിയിൽ. തിരുവനന്തപുരം വള്ളക്കടവ് കൊച്ചുതോപ്പിൽ ടി ടി ഹൗസിൽ സന്തോഷ് (തഥേയോസ്-38) ആണ് പോലീസ് പിടിയിലായത്.

ആലപ്പുഴ നഗരസഭ നിർമിച്ച ടോയ്‌ലറ്റ് നിർമ്മാണം പൂർ‍ത്തീകരിച്ച ശേഷം പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുന്നതിന് മുമ്പ് നഗരസഭാ അധികൃതർ നടത്തിയ പരിശോധനയിലാണ് ജനൽ ചില്ല് പൊട്ടിച്ച് ഗ്രിൽ ഇളക്കിമാറ്റി അകത്തുകയറി വാഷ് ബേസനുകൾ നശിപ്പിക്കുകയും, 25000 രൂപയോളം വിലവരുന്ന ടാപ്പും അനുബന്ധ സാധനങ്ങളും മോഷണം നടത്തിയ വിവരം അറിഞ്ഞത്. തുടര്‍ന്ന് പൊലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. പ്രതി മോഷണത്തിന് ശേഷം തിരുവനന്തപുരത്തേയ്ക്ക് കടന്നു. തുടർന്ന് പ്രതിയെ തന്ത്രപരമായി പോലീസ് പിടികൂടുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.