കഞ്ചാവ് കേസിൽ പിടിയിലായ പ്രതി വിചാരണയ്ക്ക് കോടതിയിലെത്തിയത്ത് മദ്യ ലഹരിയിൽ. കോടതിയിൽ ആടി കുഴഞ്ഞു നിന്ന പ്രതിയെ ജഡ്‌ജിയുടെ നിർദേശ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. മുടവൂർ ആനകുത്തിയിൽ ബിനോയി ആണ് അറസ്റ്റിലായത്.
കോടതിയിലെ ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം പറയാതെ പിറുപിറുത്ത് നിന്ന പ്രതിയോട് മദ്യപിച്ചിട്ടുണ്ടോ എന്ന ജഡ്ജിയുടെ ചോദ്യത്തിന് രാവിലത്തെ വിസ്താരം കഴിഞ്ഞ് പുഴത്തീരത്തുപോയി രണ്ടെണ്ണം അടിച്ചെന്ന് ബിനോയി പറഞ്ഞു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാതിരുന്നതിനാല്‍ തലയ്ക്ക് പിടിച്ചെന്നും ഇയാള്‍ വ്യക്തമാക്കി. തുടര്‍ന്ന് ബിനോയിയെ കോതി മുറിയില്‍ നിന്നും മാറ്റിയശേഷം പൊലീസിനെ വിളിച്ചുവരുത്തി കേസെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. മെഡിക്കല്‍ പരിശോധന നടത്തിയശേഷം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.
ENGLISH SUMMARY: suspect in alcoholic condition
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.