ചൈനയില്‍ കോവിഡിന് പിന്നാലെ രോഗ ഭീതി പടര്‍ത്തി ബ്യൂബോണിക് പ്ലേഗ് റിപ്പോര്‍ട്ട്. വടക്കന്‍ ചൈനയില്‍ രണ്ട് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നര്‍ മംഗോളിയ ഓട്ടോണമസ് റീജിയണിലെ ബയന്നൂരില്‍ പ്ലേഗ് പ്രതിരോധത്തെയും നിയന്ത്രണത്തെയും കുറിച്ച് മൂന്നാം ലെവല്‍ മുന്നറിയിപ്പ് പ്രഖ്യാപിച്ചതെന്ന് പീപ്പിള്‍സ് ഡെയ്ലി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.
ശനിയാഴ്ച ബയന്നൂരിലെ ആശുപത്രിയിലാണ് പ്ലേഗ് സ്ഥിരീകരിച്ചത്. മുന്നറിയിപ്പിന്റെ കാലയളവ് ഈ വര്‍ഷം അവസാനം വരെ തുടരുമെന്ന് പ്രാദേശിക ആരോഗ്യ അതോറിറ്റി അറിയിച്ചിരിക്കുകയാണ്. ഖോവ്ഡ് പ്രവിശ്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ട് കേസുകള്‍ ബ്യൂബോണിക് പ്ലേഗാണെന്ന് ജൂലൈ ഒന്നിന് സ്ഥിരീകരിച്ചതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇരുപത്തിയേഴുകാരനും സഹോദരനായ പതിനേഴുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ചികിത്സയിലാണ്. ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട 146 പേര്‍ നിരീക്ഷണത്തിലാണ്. കാട്ട് എലി വര്‍ഗത്തില്‍ പെട്ട മാര്‍മോട്ടിന്റെ മാംസം കഴിച്ചതില്‍ നിന്നാണ് ഇവര്‍ക്ക് രോഗബാധയുണ്ടായത്. അവയുടെ ശരീരത്തിലെ ഒരുതരം ചെള്ളാണ് രോഗം പരത്തുന്നതെന്ന് കണ്ടെത്തിയിരുന്നു.
രോഗബാധിതര്‍ക്ക് രോഗം സ്ഥിരീകരിച്ച് കഴിഞ്ഞ് ഇരുപത്തിനാല് മണിക്കൂറിനിടയില്‍ മരണം സംഭവിക്കുമെന്ന് കണ്ടെത്തിയിരുന്നു.ഇതേ തുടര്‍ന്ന് ആളുകള്‍ കൂടുതല്‍ ജാഗ്രതപാലിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു. ബ്യൂബോണിക് പ്ലേഗ് ബാധിച്ച് കഴിഞ്ഞ വര്‍ഷം ബയാന്‍-ഉല്‍ഗിയില്‍ മേഖലയില്‍ ദമ്പതികള്‍ മരിച്ചിരുന്നു. അവര്‍ പൂര്‍ണമായും പാകം ചെയ്യാതെയാണ് മാര്‍മോട്ട് മാംസം ഭക്ഷിച്ചതെന്ന് കണ്ടെത്തിയിരുന്നു.
ENGLISH SUMMARY:suspected case of bubonic plague found in china
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.