Web Desk

ന്യൂഡൽഹി

March 19, 2020, 10:40 pm

കൊറോണ സംശയം: നിരീക്ഷണത്തിലിരുന്ന യുവാവ് ആശുപത്രിയിൽ ആത്മഹത്യ ചെയ്തു

Janayugom Online

കൊറോണ ബാധ സംശയത്തെ തുടർന്ന് ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു. ആശുപത്രിയുടെ ഏഴാം നിലയിൽ നിന്ന് ചാടിയായിരുന്നു ആത്മഹത്യ. സിഡ്നിയിൽ നിന്ന് ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ വന്നിറങ്ങിയ രാജസ്ഥാൻകാരനായ യുവാവാണ് മരിച്ചത്.

കഴിഞ്ഞ ഒരു വർഷമായി സിഡിനിയിലായിരുന്നു ഇയാൾ വസിച്ചിരുന്നനത്. വിമാനത്താവളത്തിൽ വന്നിറങ്ങിയ ഇയാൾ പനിയും തലവേദനയും ഉണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലെ ഏഴാം നിലയിലെ മുറിയിലാണ് ഇയാളെ പ്രവേശിപ്പിച്ചിരുന്നത്. ഡോക്ടർമാർ കൂടുതൽ പരിശോധനയ്ക്ക് എത്തിയപ്പോൾ ഇയാളെ കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ തെരച്ചിലിനിടയിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾക്കൊപ്പം കുടുംബവും അനുഗമിച്ചിരുന്നു. ഇവരും നിരീക്ഷണത്തിലാണ്.

Eng­lish Sum­ma­ry; Sus­pect­ed coro­n­avirus patient com­mits suicide

YOU MAY ALSO LIKE THIS VIDEO