യാത്രക്കാരിയായ സ്ത്രീയോട് മോശമായി പെരുമാറിയ സംഭവത്തിൽ കണ്ടക്ടർക്ക് സസ്പെൻഷൻ. സുൽത്താൻ ബത്തേരി ഡിപ്പോയിലെ കണ്ടക്ടർ കെ.കെ.പൗലോസിനെയാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. ഡിസം. 27നാണ് സംഭവം. ബത്തേരി-കോയമ്പത്തൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസിൽ ബത്തേരിയിലേക്ക് ടിക്കറ്റെടുത്ത യാത്രക്കാരിയേയാണ് കണ്ടക്ടർ പീഡിപ്പിക്കാൻ ശ്രമിച്ചത്.
യാത്രാക്കാരി പരാതി നൽകിയെങ്കിലും എ.ടി.ഒ.ഉൾപ്പെടെയുള്ളവർ സംഭവം ഒതുക്കാൻ ശ്രമിച്ചതോടെ യുവതിയുടെ ഭർത്താവ് കെ.എസ്.ആർ.ടി.സി.വിജിലൻസിന് പരാതി നൽകുകയായിരുന്നു. വിജിലൻസ് നടത്തിയ അന്വേഷണത്തിൽ സംഭവം സത്യമെന്ന് കണ്ടെത്തിയതോടെയാണ് നടപടി ഉണ്ടായത്.പരാതി ലഭിച്ചിട്ടും അന്വേഷണം നടത്താതിരുന്ന എ.ടി.ഒയെക്കെതിരെ നടപടി ആവിശ്യപ്പെട്ട് പരാതി നൽകാനുള്ള ശ്രമത്തിലാണ് ഇരയായവർ.
English summary: Suspended conductor for mistreating woman
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.