രാജ്യാന്തര വിമാന സർവീസിനുള്ള വിലക്ക് നവംബർ 30 വരെ നീട്ടി

Web Desk

ന്യൂഡല്‍ഹി

Posted on October 28, 2020, 7:51 pm

അന്താരാഷ്ട്ര വിമാന സർവീസുകള്‍ നിര്‍ത്തിവച്ച നടപടി നവംബർ 30 വരെ നീട്ടി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയെഷനാണ് ഇക്കാര്യം അറിയിച്ചത്. അതേ സമയം, വ്യോമയാന വകുപ്പ് അനുമതി നൽകുന്ന സർവീസുകളും ചരക്ക് സർവീസുകളും തുടരുമെന്ന് ഏവിയെഷൻ അറിയിച്ചു.

എയർ ബബിൾ കരാറിൽ ഏർപ്പെട്ട രാജ്യങ്ങളിലേക്കുളള സർവീസിന് തടസമുണ്ടാകില്ല. അഫ്ഗാനിസ്ഥാൻ, ബഹ്റിൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, കാനഡ, ഫ്രാൻസ്, ജർമനി, ഇറാഖ്, ജപ്പാൻ, കെനിയ, മാലെദ്വീപ്, നൈജീരിയ, ഒമാൻ, ഖത്തർ, യുക്രൈൻ, യു. എ. ഇ, യു. കെ, യു. എസ്. എ എന്നീ 18 രാജ്യങ്ങളുമായാണ് ഇന്ത്യ എയർ ബബിൾ കരാറിൽ ഏർപ്പെട്ടിരിക്കുന്നത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തേക്കും തിരിച്ചുമുള്ള അന്തരാഷ്ട്ര വിമാന സര്‍വീസ് ഒക്ടോബര്‍ 30വരെ നീട്ടിയിരുന്നു. കൊവിഡ് പൂര്‍ണമായി നിയന്ത്രണ വിധേയമല്ലാത്തതിനാലാണ് നിരോധനം ഒരുമാസത്തേക്ക് കൂടി നീട്ടിയത്. രാജ്യത്ത് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ മാര്‍ച്ച് 25 മുതലാണ് വിമാന സര്‍വീസ് നിര്‍ത്തലാക്കിയത്. പിന്നീട് വിദേശത്ത് കുടുങ്ങിയവരെ തിരികെയെത്തിക്കാന്‍ വന്ദേഭാരത് സര്‍വീസ് ആരംഭിച്ചിരുന്നു. മെയ് 25ന് ആഭ്യന്തര സര്‍വീസിന് അനുമതി നല്‍കി.

ENGLISH SUMMARY: sus­pen­sion of inter­na­tion­al flights extend­ed till no 30

YOU MAY ALSO LIKE THIS VIDEO