Web Desk

തിരുവനന്തപുരം

December 26, 2020, 12:41 pm

തിരുവനന്തപുരത്ത് 51കാരി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹത; 28കാരനായ ഭര്‍ത്താവ് കസ്റ്റഡിയില്‍

Janayugom Online

തിരുവനന്തപുരത്ത് അമ്പത്തൊന്നുകാരിയുടെ മരണത്തില്‍ ദുരൂഹത. കാരണക്കോണത്തെ വീട്ടില്‍ ശാഖാ കുമാരി(51)യെ ഇന്ന് രാവിലെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അരുണ്‍(28) അറസ്റ്റില്‍. അരുണ്‍ അയല്‍വാസികളോട് ഭാര്യ ഷോക്കേറ്റ് വീണതായാണ് പറഞ്ഞത്. തുടര്‍ന്ന് ശാഖയെ കാരണക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇതോടെയാണ് ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്ത് എത്തുകയായിരുന്നു. പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഭര്‍ത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ENGLISH SUMMARY:Suspicion over the death of 51-year-old women
You may also like this video