അച്ഛനെ അന്വേഷിച്ച് വന്ന മകൻ കണ്ടത് കത്തിക്കരിഞ്ഞ മൃതദേഹം; ദുരൂഹത

Web Desk

കൊച്ചി

Posted on May 25, 2020, 12:25 pm

എറണാകുളം കുറുപ്പംപടിയില്‍ സ്വര്‍ണപ്പണയ സ്ഥാപന ഉടമയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കുറുപ്പംപടിയില്‍ സൂര്യ ഫൈനാന്‍സിയേഴ്സ് എന്ന സ്ഥാപനം നടത്തുന്ന പെരുമ്പാവൂര്‍ വായ്ക്കര സ്വദേശി ആര്‍ അനില്‍കുമാറാണ് മരിച്ചത്. പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് പാതി കത്തിക്കരിഞ്ഞ അനില്‍കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.

സ്വന്തം സ്ഥാപനത്തിന്റെ താഴത്തെ നിലയിലെ പടിക്കെട്ടിലാണ് മൃതദേഹം കാണപ്പെട്ടത്. രാവിലെ ഓഫിസിലേക്കുപോയ അനില്‍കുമാറിനെ കാണാതിരുന്നതോടെ മകൻ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. അച്ഛനെത്തേടി ഓഫിസിലെത്തിയ മകന്‍ കണ്ടത് കത്തിക്കരിഞ്ഞ മൃതദേഹമാണ്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കുറുപ്പംപടി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയെന്നാണ് സംശയം.

Eng­lish sum­ma­ry; Sus­pi­cious death in Kochi

you may also like this video;