തിരുവനന്തപുരം നേമത്ത് കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റേത് കൊലപാതകമാണെന്ന ആരോപണവുമായി മാതാപിതാക്കള്‍ രംഗത്ത്. ലഹരി മരുന്ന് സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് തെളിവുണ്ടായിട്ടും പോലീസ് അന്വേഷിക്കുന്നില്ലെന്നാണ് മാതാപിതാക്കളുടെ ആരോപണം.
നേമം പള്ളിച്ചല്‍ സ്വദേശി ആദര്‍ശ് എന്ന ജിത്തു(20)വിനെയാണ് കഴിഞ്ഞ 25ന് മരിച്ച നിലയില്‍ കണ്ടെത്തിത്. അഞ്ച് ദിവസം മുമ്പ് സുഹൃത്തിന്റെ വീട്ടില്‍ പോയ ജിത്തുവിന്റെ ജീര്‍ണ്ണിച്ച മൃതദേഹമാണ് പിന്നീട് വീട്ടുകാര്‍ കണ്ടത്. ജിത്തുവിന്റെ സുഹൃത്തുക്കള്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. കൊലപ്പെടുത്തിയതാണെന്ന് സംശയമുണ്ടാക്കുന്ന സംഭാഷണമാണ് ഇത്. മൃതദേഹം കണ്ടെത്തിയിട്ട് ഒമ്പത് ദിവസമായിട്ടും പോലീസ് ആരെയും ചോദ്യം ചെയ്തില്ലെന്ന് പിതാവ് ജയന്‍ പറയുന്നു. അതേസമയം കേസില്‍ ദുരൂഹതയില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് നേമം പോലീസ്.
English Summer: Suspicious death youth in nemam, parents points out the link of drug mafia
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.