ഇന്ത്യ‑ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഹാം റേഡിയോ ഓപ്പറേറ്റര്‍മാര്‍ക്ക് സംശയാസ്പദമായ സിഗ്നലുകള്‍ ലഭിച്ചതിനു പിന്നാലെ അന്വേഷണം ശക്തമാക്കി സൈന്യം. ഉറുദു, ബംഗാളി, അറബിക് ഭാഷകളിലാണ് സിഗ്നലുകള്‍ ലഭിച്ചത്. കഴിഞ്ഞ രണ്ട് മാസമായി ഹാം റേഡിയോ ഓപ്പറേറ്റര്‍മാര്‍ക്ക് ഇത്തരം സംശയാസ്പദമായ സിഗ്നലുകള്‍ ലഭിക്കുന്നതായും ഇത് തീവ്രവാദ സാധ്യതകളിലേക്ക് വിരല്‍ചൂണ്ടുന്നതായും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ഡിസംബറില്‍ നോര്‍ത്ത് 24 പര്‍ഗനാസിലാണ് സിഗ്നലുകള്‍ ആദ്യമായി കണ്ടെത്തിയത്.
പിന്നീട് ബാസിര്‍ഹട്ട്, ബോണ്‍ഗാവ് എന്നിവിടങ്ങളിലെ ഹാം റേഡിയോ ഓപ്പറേറ്റര്‍മാരും ഇത്തരം സന്ദേശങ്ങള്‍ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ വാര്‍ത്താപ്രക്ഷേപണ മന്ത്രാലയത്തെ വിവരമറിയിച്ചു. പിന്നീട് സിഗ്നലുകള്‍ ട്രാക്ക് ചെയ്യുന്നതിനായി കൊല്‍ക്കത്തയിലെ ഇന്റര്‍നാഷണല്‍ മോണിറ്ററിങ് സ്റ്റേഷനിലേക്ക് അയയ്ക്കുകയായിരുന്നു. സമാനമായ സിഗ്നലുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ വിവരമറിയിക്കണമെന്ന് റേഡിയോ ഓപ്പറേറ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മൊബൈല്‍ നെറ്റ് വര്‍ക്കുകളെ അപേക്ഷിച്ച് ട്രാക്ക് ചെയ്യാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ തന്നെ തീവ്രവാദികളും കള്ളക്കടത്തുകാരും ഹാം റേഡിയോ സിഗ്നലുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2017ലെ ബാസിര്‍ഹട്ട് വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് തൊട്ടുമുമ്പ് പ്രദേശവാസികള്‍ക്ക് ഇത്തരം സംശയാസ്പദമായ സിഗ്നലുകള്‍ ലഭിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.