Web Desk

മാഡ്രിഡ്

February 09, 2021, 9:44 pm

സുവാരസ് ഡബിളടിച്ചിട്ടും അത്‌ലറ്റിക്കോയ്ക്ക് സമനില

Janayugom Online

സ്പാനിഷ് ലാലിഗയില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് സമനിലക്കുരുക്ക്. സെല്‍റ്റാ വിഗോയുമായുള്ള മത്സരത്തില്‍ ഇരുടീമും രണ്ട് ഗോള്‍ വീതം നേടിയാണ് മത്സരം സമനിലയില്‍ പിരിഞ്ഞത്. ഇരട്ടഗോള്‍ നേടിയ ലൂയി സുവാരസാണ് അത്‌ലറ്റിക്കോയുടെ രക്ഷകനായത്.
13-ാം മിനിറ്റില്‍ സാന്റി മിനായിലൂടെ സെല്‍റ്റ വിഗോയാണ് ആദ്യം ലീഡ് നേടിയത്. എന്നാല്‍ 45-ാം മിനിറ്റില്‍ സുവാരസ് അത്‌ലറ്റിക്കോയെ ഒപ്പമെത്തിച്ചു. ഈ ഗോളാഘോഷം അവസാനിക്കും മുമ്പ് അഞ്ച് മിനിറ്റിനുള്ളില്‍ സുവാരസ് തന്നെ അത്‌ലറ്റിക്കോയ്ക്ക് ലീഡും സമ്മാനിച്ചു. 

89-ാം മിനിറ്റ് വരെ വിജയപ്രതീക്ഷയുമായി കളം നിറഞ്ഞ അത്‌ലറ്റിക്കോയ്ക്ക് മുന്നില്‍ ഫക്കുണ്ട ഫേരെര വില്ലനായി അവതരിക്കുകയായിരുന്നു. മനോഹരമായ ഒരു ഗോളിലൂടെ സെല്‍റ്റാ വിഗോയ്ക്ക് സമനില സമ്മാനിച്ചു. 20 കളിയില്‍ 51 പോയിന്റുമായി അത്‌ലറ്റിക്കോ ഒന്നാമതാണ്. നിലവില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ബാഴ്സയേക്കാള്‍ എട്ട് പോയിന്റിന്റെ ലീഡ് അത‌്‌ലറ്റിക്കോയ്ക്ക് ഉണ്ട്.

ENGLISH SUMMARY:suvariz atlantic match
You may also like this video