Janayugom Online
.water- janayugam

ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കാന്‍ സ്വച്ഛ് പാനി അഭിയാന്‍

Web Desk
Posted on October 04, 2019, 8:48 am

ന്യൂഡല്‍ഹി: ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കാന്‍ രാജ്യവ്യാപകമായി സ്വച്ഛ് പാനി അഭിയാന്‍ ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. കുടിവെള്ളത്തിന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് മാനദണ്ഡമനുസരിച്ചുള്ള നിലവാരം ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കും. 2024ഓടെ എല്ലാവര്‍ക്കും ശുദ്ധജലം പൈപ്പ്‌ലൈന്‍ വഴിയെത്തിക്കുമെന്ന് പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സ്വച്ഛ് പാനി അഭിയാന്‍ പദ്ധതിക്ക് രൂപം നല്‍കിയതെന്ന് ഭക്ഷ്യമന്ത്രി രാം വിലാസ് പസ്വാന്‍ അറിയിച്ചു. പദ്ധതി ഡല്‍ഹിയില്‍ തുടങ്ങും.

ഇവ നിര്‍ദിഷ്ട നിലവാരം പുലര്‍ത്തിയില്ലെന്ന് മന്ത്രിക്കൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്ത ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സിന്റെ (ബി.ഐ.എസ്.) ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡല്‍ഹിക്കാര്‍ക്കു ശുദ്ധജലമെത്തിക്കാനുള്ള ബാധ്യത ഡല്‍ഹി ജലബോര്‍ഡിനുണ്ടെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ തയ്യാറാണെന്നും മന്ത്രി പാസ്വാന്‍ പറഞ്ഞു.

ഡല്‍ഹിക്കു പുറമേ മറ്റു സംസ്ഥാന തലസ്ഥാനങ്ങളില്‍നിന്ന് കുടിവെള്ളസാമ്പിൾ ശേഖരിക്കാനും നവംബറിനു മുൻപ്  പരിശോധിച്ച് റിപ്പോര്‍ട്ടു നല്‍കാനും മന്ത്രി ബി.ഐ.എസ്. ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.

you may also like this video