June 28, 2022 Tuesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022

സ്വാമി അഗ്നിവേശിന് അന്ത്യാഞ്ജലി അർപ്പിച്ചു

By Janayugom Webdesk
September 12, 2020

കഴിഞ്ഞ ദിവസം അന്തരിച്ച സ്വാമി അഗ്നിവേശിന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സംസ്ഥാന സെക്രട്ടറി ദിനേഷ് ചന്ദ്ര വാർഷ്നെ എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു. മൃതദേഹം പൊതുദർശനത്തിന് വച്ച സ്വാമി അഗ്നിവേശിന്റെ ജന്തർമന്ദറിലെ ഓഫീസിലെത്തിയായിരുന്നു അന്തിമോപചാരമർപ്പിച്ചത്.

സ്വാമി അഗ്നിവേശ് സിപിഐയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നുവെന്ന് രാജ അനുശോചന സന്ദേശത്തിൽ പറഞ്ഞു. കരാർ തൊഴിലാളികൾക്കുവേണ്ടി നിലയുറപ്പിച്ച അദ്ദേഹം വർഗീയതക്കെതിരായ പോരാട്ടത്തിൽ മതേതര ജനാധിപത്യ പ്രസ്ഥാനങ്ങൾക്കൊപ്പം അണിനിരന്നു. അതുകൊണ്ട് തന്നെ വലതുപക്ഷ പിന്തിരിപ്പൻ ശക്തികളുടെ ആക്രമണത്തിന് അദ്ദേഹം പലതവണ ഇരയായി. ഭരണഘടനയും മതേതരത്വവും സംരക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ ദൃഢനിശ്ചയം എക്കാലവും ഓർമ്മിക്കപ്പെടുമെന്ന് രാജ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Eng­lish sum­ma­ry: D Raja offered last obei­sances to Swa­mi Agnivesh

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.