20 April 2024, Saturday

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്; അന്വേഷണം അവസാനിപ്പിക്കുന്നു

Janayugom Webdesk
July 10, 2022 1:59 pm

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മൂന്നര വര്‍ഷമാണ് അന്വേഷണം നടത്തിയത്. തീ കത്തിച്ചത് പെട്രോളൊഴിച്ചു എന്നതിനപ്പുറം മറ്റ് തെളിവുകളൊന്നുമില്ല. ഈ സാഹചര്യത്തില്‍ ചില കാര്യങ്ങള്‍ കൂടി പരിശോധിച്ച ശേഷം അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് തീരുമാനം.

ആദ്യഘട്ടത്തില്‍ അന്വേഷണം വഴിതെറ്റിയെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തല്‍. ഉന്നത ഉദ്യോഗസ്ഥരുമായി ക്രൈം ബ്രാഞ്ച് സംഘം കൂടിയാലോചന നടത്തി ശേഷം അന്വേഷണം അവസാനിപ്പിക്കുന്നതില്‍ അന്തിമ തീരുമാനം കൈക്കൊള്ളും.

തിരുവനന്തപുരം സാളഗ്രാമം ആശ്രമം 2018 ഒക്ടോബര്‍ 27നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍കടവിലെ സ്‌കൂള്‍ ഓഫ് ഭഗവദ്ഗീതയുടെ സാളഗ്രാമം ആശ്രമത്തില്‍ പുലര്‍ച്ചെ തീപിടിച്ചു. മൂന്ന് വാഹനങ്ങള്‍ കത്തിനശിച്ചു. ആശ്രമത്തിന് ഭാഗികമായ കേടുപാടുകളുണ്ടായി. ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്തും വെച്ചു.

Eng­lish sum­ma­ry; Swa­mi Sandi­pananda­gir­i’s ashram burn­ing case; End­ing the investigation

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.