Web Desk

കൊച്ചി

October 05, 2020, 4:57 pm

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം

Janayugom Online

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. 60 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് സ്വപ്നയ്ക്ക് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്ത്യങ്ങള്‍ പരിഗണിക്കുന്ന കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്.  എന്‍ഐഎ ഉള്‍പ്പടെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതിയായതിനാല്‍ സ്വപ്നയ്ക്ക് പുറത്തിരങ്ങാനാകില്ല.

ഇക്കഴിഞ്ഞ ജൂലെെ എട്ടിന് ബെംഗളൂരുവില്‍‍ വെച്ചാണ് അറസ്റ്റിലാകുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ 17 പ്രതികളാണുള്ളത്. ഇതില്‍ 10 പേര്‍ക്ക് ഇതുവരെ ജാമ്യം ലഭിച്ചു. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്നയ്ക്ക് ഒപ്പം അറസ്റ്റിലായ സന്ദീപ് നായര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു.

Eng­lish sum­ma­ry: Swap­na suresh got bail in gold scam case.

You may also like this video: