25 April 2024, Thursday

Related news

October 18, 2023
September 21, 2023
July 17, 2023
June 23, 2023
May 2, 2023
April 20, 2023
April 6, 2023
March 15, 2023
March 10, 2023
March 10, 2023

സ്വപ്ന സുരേഷ് ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി കോടതിയെ സമീപിച്ചു

Janayugom Webdesk
കൊച്ചി
November 20, 2021 7:39 pm

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി കോടതിയെ സമീപിച്ചു. ഇഡി കേസിൽ ജാമ്യം നൽകിയപ്പോൾ കോടതിയുടെ അനുമതിയില്ലാതെ എറണാകുളം ജില്ല വിട്ടുപോകരുതെന്ന് വ്യവസ്ഥയുണ്ടായിരുന്നു. വീട് തിരുവന്തപുരത്തായതിനാൽ ഇതിൽ ഇളവനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സ്വപ്ന ഹർജി നൽകിയത്. എറണാകുളം ജില്ല വിട്ടുപോകുന്നതിൽ എതിർപ്പില്ലെന്നും പക്ഷെ കോടതിയുടെ അനുമതിയില്ലാതെ കേരളം വിടരുതെന്നും ഇഡി കോടതിയെ അറിയിച്ചു. 

തുടർന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഹരജി വിധി പറയാനായി 22 ലേക്ക് മാറ്റി നവംബർ ആറിനാണ് സ്വപ്ന സുരേഷ് ജയിൽ മോചിതയായത്. ഒരു വർഷവും മൂന്നു മാസവും ജയിലിൽ കഴിഞ്ഞ ശേഷമാണ് കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയ കേസിൽ ഇവർ പുറത്തിറങ്ങുന്നത്. ജാമ്യത്തിന് 25 ലക്ഷം രൂപയുടെ ബോണ്ടും രണ്ടാൾ ജാമ്യവുമാണ് ഉപാധികൾ. പാസ്പോർട്ട് കോടതിയിൽ ഏൽപിക്കണം, കേരളം വിട്ട് പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത്, എല്ലാ ഞായറാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം, അന്വേഷണ ഉദ്യോഗസ്ഥൻറെ അനുമതിയില്ലാതെ താമസം മാറരുത് എന്നിവയാണ് സ്വപ്നയുടെ മറ്റു വ്യവസ്ഥകൾ. 

ENGLISH SUMMARY:Swapna Suresh has approached the court seek­ing relief from bail
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.