October 3, 2022 Monday

Related news

August 19, 2022
August 8, 2022
July 20, 2022
July 13, 2022
July 11, 2022
July 11, 2022
July 8, 2022
July 8, 2022
July 7, 2022
July 6, 2022

സ്വര്‍ണക്കടത്ത്; സ്വപ്ന സുരേഷിനെ അടുത്ത മാസം എട്ട് വരെ റിമാന്‍ഡ് ചെയ്തു

Janayugom Webdesk
കൊച്ചി
September 25, 2020 12:40 pm

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ അടുത്ത മാസം എട്ട് വരെ റിമാന്‍ഡ് ചെയ്തു. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയ സ്വപ്ന വിയ്യൂര്‍ ജയിലില്‍ പോകാന്‍ പ്രയാമുണ്ടെന്ന് കോടതിയെ അറിയിച്ചു. ഇതിനെ തുടര്‍ന്ന് സ്വപ്നയെ കാക്കനാട് ജയിലിലേക്ക് മാറ്റാന്‍ കോടതി ഉത്തരവിട്ടു. സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തിയ ചാറ്റുകളെ ആധാരമാക്കി സ്വപ്നയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് സ്വപ്നയെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടത്. കേസ് സംബന്ധിച്ച്‌ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി സ്വപ്നയെ വിശദമായി ചോദ്യം ചെയ്യണമെന്ന എന്‍ഐഎയുടെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് കസ്റ്റഡി അനുവദിച്ചത്. രണ്ട് ദിവസം നടത്തിയ തുടര്‍ച്ചയായ ചോദ്യം ചെയ്യലിന് ശേഷം വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ വിളിച്ചുവരുത്തി ഇരുവരെയും സമാന്തരമായി എന്‍ഐഎ ചോദ്യം ചെയ്തിരുന്നു.

ശിവശങ്കറുമായി ബന്ധപ്പെട്ടുള്ള സ്വപ്‌നയുടെ മൊഴികളും ഡിജിറ്റല്‍ തെളിവുകളും സംബന്ധിച്ചാണ് ശിവശങ്കറില്‍ നിന്ന് എന്‍ഐഎ ചോദിച്ചറിഞ്ഞത്. സ്വപ്നയുടെയും മറ്റ് പ്രതികളുടെയും മൊബൈല്‍ ഫോണുകളില്‍നിന്നും ലാപ്ടോപ്പില്‍നിന്നും വീണ്ടെടുത്ത ഡിജിറ്റല്‍ തെളിവുകള്‍ അടിസ്ഥാനമാക്കിയാണ് ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തത്. സ്വപ്ന മറ്റ് അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയ മൊഴികളിലെ വൈരുദ്ധ്യവും എന്‍ഐഎ ചോദിച്ചറിഞ്ഞു. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടതെങ്കിലും നാല് ദിവസമാണ് കോടതി അനുവദിച്ചത്. നിലവില്‍ സ്വപ്‌നയ്ക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. കസ്റ്റഡി സമയത്ത് വീട്ടുകാരുമായി കാണാനുള്ള അവസരം എന്‍ഐഎ ഒരുക്കിയിരുന്നു.

Eng­lish sum­ma­ry: Swap­na suresh remand­ed till octo­ber 8th

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.