Web Desk

കൊച്ചി:

January 07, 2021, 5:30 pm

സ്വപ്ന സുരേഷിന് ജയിലിൽ ഭീഷണി; കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഉത്തരവിന് ഹൈക്കോടതി സ്റ്റേ

Janayugom Online

സ്വപ്ന സുരേഷിന് ജയിലിൽ ഭീഷണിയെന്ന പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവാണ് സ്റ്റേ ചെയ്തത്. കോടതി ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് നടപടി.

സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ തിരുവനന്തപുരംഫോ ർട്ട് പോലീസിനോടാണ് മജിസ്ട്രേറ്റ് കോടതി കേസെടുത്ത് അന്വേഷിക്കാൻ ആവശ്യപ്പെട്ടത്. ഉന്നതരുടെ പേര് പറയാതിരിക്കാൻ സ്വപ്നയ്ക്ക് മേൽ ഭീഷണിയുണ്ടെന്ന് നെയ്യാറ്റിൻകര സ്വദേശി നൽകിയ ഹർജിയിലാണ് കേസെടുത്ത് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടത്. ഇതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതി മജിസ്ട്രേറ്റ് കോടതി ഉത്തരവ് സ്റ്റേ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ക്രൈബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

നെയ്യാറ്റിൻകര സ്വദേശിയുടെ പരാതിയിലാണ് ഫോർട്ട് സിഐയോട് എഫ്ഐആർ റജിസ്റ്റർ ചെയ്ത് കേസ് അന്വേഷിക്കാൻ കോടതി ഉത്തരവിട്ടിരുന്നത്. സ്വപ്നയെ ജയിലിൽ വച്ച് ഭീഷണിപ്പെടുത്തിയവരെ കണ്ടെത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനായിരുന്നു ഉത്തരവ്. ഫോർട്ട് പൊലീസ് സർക്കിൾ ഇൻസ്പെക്ടർക്കാണ് അന്വേഷണ ചുമതല.

ENGLISH SUMMARY: Swap­na Suresh threat­ened in jail; The High Court stayed the order to reg­is­ter a case and con­duct an inquiry

YOU MAY ALSO LIKE THIS VIDEO