Web Desk

കൊച്ചി

October 12, 2020, 5:06 pm

സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ചത്തേക്ക് മാറ്റി

Janayugom Online

സ്വർണക്കടത്തു കേസിലെ പന്ത്രണ്ടാം പ്രതി മുഹമ്മദ് അലിക്ക് ഐഎസ് ബന്ധമുണ്ടെന്ന് എൻഐഎ തൊടുപുഴയിൽ അധ്യാപകന്റെ കൈ വെട്ടിയ കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട വ്യക്തിയാണു മുഹമ്മദ് അലി. ഇത് സംബസിച്ച തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഡിജിറ്റൽ തെളിവുകളുടെ രേഖകൾ കിട്ടാൻ ഇനിയും സമയം എടുക്കുമെന്നുo എൻഐഎ വാദിച്ചു. ഇത് കണക്കിലെടുത്ത് ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. കാര്യമായ സംഭവങ്ങൾ ഒന്നും ഇല്ലാതെയാണ് എൻഐഎ കോടതി നടപടികൾ അവസാനിച്ചത്. സ്വപ്നയടക്കം സ്വർണക്കടത്ത് കേസിലെ പത്ത് പ്രതികളുടെ ജാമ്യാപേക്ഷയാണ് ഇന്നലെ പരിഗണിക്കേണ്ടിയിരുന്നത്. ഭാവിയിൽ സ്വർണം കടത്താൻ പ്രതികൾ ആസൂത്രണം നടത്തി.

. ഇതിനായി സരിത്ത് രേഖകൾ തയ്യാറാക്കിയിരുന്നു. ഇതിന്റെ തെളിവുകൾ വീണ്ടെടുത്തു. ഓരോ ഇടപാടുകളുടേയും തിയതി വെച്ചുള്ള രേഖകൾ സരിത്ത് തയാറാക്കിയിരുന്നു. ഇതിന്റെ ഡിജിറ്റൽ തെളിവുകളും വീണ്ടെടുത്തിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതിയായ ജലാലിന്റെ ഡ്രൈവറാണ് ഇയാൾ. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തിൽ നിന്നു ലഭിച്ച പണം തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന എൻഐഎയുടെ പ്രാഥമിക കണ്ടെത്തലിനു തെളിവു നൽകാൻ കോടതി ആവശ്യപ്പെട്ടിരുന്നു.

ഇതിനായി കേസ് ഡയറി ഹാജരാക്കാനും കോടതി നിർദേശിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിയത്. അതിനിടെ കേസിൽ 5 പ്രതികളുടെ കസ്റ്റഡി കോടതി അനുവദിച്ചു. അബ്ദു പിടി, ഷറഫുദീൻ കെ ടി, മുഹമ്മദ് ഷഫീഖ്, ഹംജത് അലി, മുഹമ്മദ് അലി എന്നിവരെ കസ്റ്റഡിയിൽ വേണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി ആവശ്യപ്പെട്ടത് എങ്കിലും ബുധനാഴ്ച വരെ രണ്ട് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. വ്യാഴാഴ്ച ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കും.

Eng­lish sum­ma­ry; Swap­na Suresh’s bail post­poned to Thursday

You may also like this video;