September 28, 2022 Wednesday

Related news

July 4, 2021
June 29, 2021
June 29, 2021
June 29, 2021
June 22, 2021
June 1, 2021
April 8, 2021
April 8, 2021
April 2, 2021
March 12, 2021

സ്വര്‍ണക്കടത്ത്; സ്വപ്ന സുരേഷിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

Janayugom Webdesk
കൊച്ചി
September 18, 2020 12:15 pm

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് അടക്കം 12 പ്രതികളുടെ റിമാന്‍ഡ് കാലാവധി ഒക്ടോബര്‍ എട്ട് വരെ നീട്ടി. കൊച്ചിയിലെ എന്‍ഐഎ കോടതിയാണ് പ്രതികളുടെ റിമാന്‍ഡ് കാലവധി നീട്ടിയത്. വാദത്തിനിടെ ജാമ്യം അനുവദിക്കണമെന്ന് സ്വപ്ന സുരേഷ് ആവശ്യപ്പെട്ടിരുന്നു. എന്നാലിത് കോടതി തള്ളി.

റിമാന്‍ഡ് കാലവധി അവസാനിച്ചതിനെത്തുടര്‍ന്ന് വീഡിയോ കോണ്‍ഫറൻസ് വഴിയാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്. ശാരീരികമായ പ്രശ്നങ്ങളുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും സ്വപ്ന കോടതിയോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഹര്‍ജി തള്ളിയ കോടതി സ്വപ്ന സുരേഷിന് ബന്ധുകളെ കാണാന്‍ അനുമതി നല്‍കാന്‍ അധികൃതരോട് നിര്‍ദേശിച്ചു.

Eng­lish sum­ma­ry: Swap­na suresh’s remand peri­od extended

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.