സ്വന്തം ലേഖകൻ

കൊച്ചി

November 13, 2020, 5:04 pm

ജയിലില്‍ സ്വപ്‌നയുടെ ജീവനു ഭീഷണിയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ

Janayugom Online

സ്വര്‍ണക്കടത്ത് കേസില്‍ ഉന്നതരുടെ പങ്ക് വെളിപ്പെടുത്തിയുള്ള സ്വപ്‌നയുടെ മൊഴി പുറത്തുവന്നതോടെ ജയിലില്‍ അവരുടെ ജീവനു ഭീഷണിയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ (ഐബി) റിപ്പോര്‍ട്ട്. ഉന്നതർക്കെതിരെ മൊഴി നൽകിയ സ്വപ്നയുടെ നടപടിയ്ക്കു നിയമവൃത്തങ്ങളിൽ ബലം നൽകാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഐബിയുടെ നീക്കം എന്ന് കരുതുന്നു. ആദ്യം നൽകിയ വിശദീകരണങ്ങളും കുറ്റാരോപണവും അകെ മാറ്റി പറഞ്ഞത് കോടതിയടക്കം ചോദ്യം ചെയ്യുമ്പോൾ ന്യായീകരണത്തിനായാണ് കേന്ദ്ര ഏജൻസിയുടെ നീക്കമെന്ന് കരുതുന്നു. ഐബിയുടെ മുന്നറിയിപ്പിനെ തുടർന്ന് സ്വപ്ന അടക്കമുള്ള പ്രതികൾക്ക് സുരക്ഷ വർധിപ്പിക്കും.  അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിയുന്ന അവരുടെ സുരക്ഷ കൂട്ടുന്ന കാര്യത്തില്‍ ജയില്‍വകുഅടിയന്തര തീരുമാനമെടുക്കും .

സന്തോഷ് ഈപ്പനുമായി ശിവശങ്കറിന്റെ ബന്ധം വ്യക്തമാക്കുന്ന സ്വപ്‌നയുടെ മൊഴികളും ചാറ്റിങ് വിവരങ്ങളുമടക്കമുള്ളവ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുദ്രവച്ച കവറില്‍ കോടതിക്കു കൈമാറി. സന്തോഷ് ഈപ്പനുമായി ശിവശങ്കറിന്റെ ബന്ധത്തിനു പിന്നില്‍ ലൈഫ് മിഷന്‍ കരാറില്‍നിന്നു ലഭിച്ച ഒരു കോടി രൂപ കോഴയാണെന്ന് ഇഡി ആരോപിച്ചു .

സന്തോഷിനു കൈമാറാനായി കെ ഫോണ്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ സ്വപ്‌ന ശിവശങ്കറിനോടു ചോദിച്ചിവെന്ന ആരോപണം ഇ ഡി ന്നയിച്ചിരുന്നു . വിശദാംശങ്ങള്‍ കിട്ടിയിട്ടില്ലെന്നും കിട്ടുമ്ബോള്‍ നല്‍കാമെന്നും ശിവശങ്കര്‍ ചാറ്റിങ്ങില്‍ മറുപടി നല്‍കി. സന്തോഷുമായുള്ള ദീര്‍ഘകാല ഇടപാടുകളുടെ തെളിവായാണ് ഇഡിഈ സന്ദേശങ്ങള്‍ സമര്‍പ്പിച്ചത്.

അന്വേഷണം വഴിതെറ്റിക്കാനായിരുന്നു പ്രതികളുടെ ശ്രമമെന്നും ചാറ്റിങ്ങുകളടക്കം ഡിജിറ്റല്‍ തെളിവുകള്‍ നിരത്തിയതോടെയാണു സ്വപ്‌നയും ശിവശങ്കറും പലതും സമ്മതിച്ചതെന്നും ഇഡി ലോക്കറിലെ പണത്തിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണം നടക്കുകയാണ്. സന്തോഷുമായുള്ള ശിവശങ്കറിന്റെ അടുപ്പം വലിയ തെളിവാണ്. പല ലൈഫ് കരാറുകളും യൂണിടാക്കിനു നല്‍കാന്‍ പദ്ധതിയിട്ടിരുന്നതായി സ്വപ്‌ന മൊഴി നല്‍കിയിട്ടുണ്ട്. ഇതു തെറ്റാണെന്നു തെളിയിക്കാന്‍ ശിവശങ്കറിനു കഴിഞ്ഞിട്ടില്ല. ശിവശങ്കറും സ്വപ്‌നയും സ്വര്‍ണക്കടത്തിനു മുമ്ബും പല ഇടപാടുകളും നടത്തിയതിനു തെളിവു കിട്ടിയിട്ടുണ്ട്.

സ്വര്‍ണക്കടത്ത് അന്വേഷണത്തിനിടെയാണു ലോക്കര്‍ പരിശോധിച്ചതും പണവും സ്വര്‍ണവും കണ്ടെത്തിയതും. ഈ പണത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള അന്വേഷണം ലൈഫ് മിഷനിലെ കൈക്കൂലിയിലെത്തിച്ചു. കെ ഫോണ്‍, ഇമൊബിലിറ്റി, ഡൗണ്‍ടൗണ്‍ പദ്ധതികളെക്കുറിച്ചല്ല, ഈ പദ്ധതികളുടെ മറവില്‍ ശിവശങ്കര്‍ നടത്തിയ ഇടപാടുകളെപ്പറ്റിയാണ് അന്വേഷിക്കുന്നതെന്ന് ഇഡി ആരോപിച്ചു.  എന്നാൽ ഓപ്പൺ കോടതിയിൽ ആരോപണ ങ്ങൾക്ക്  ഉപോദ്‌ബ ലകമായ  തെളിവുകൾ നല്കാൻ ഇഡികായില്ല. സീൽ വെച്ച കവറിലെ വിവരങ്ങൾ ആണ് ഇനി നിർണ്ണായകമാവുക .

Eng­lish sum­ma­ry: Swap­na’s life in prison is in danger

You  may also like this video: