നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായി എം സ്വരാജ് നാമനിർദേശപത്രിക നൽകി. നൂറുകണക്കിന് പേർ പങ്കെടുത്ത പ്രകടനമായെത്തിയാണ് പത്രിക സമർപ്പിച്ചത്. ഉപവരണാധികാരി നിലമ്പൂർ തഹസിൽദാർ എം പി സിന്ധു മുമ്പാകെ പകൽ 11നാണ് പത്രിക നൽകിയത്. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ എം പി, സിപിഐ (എം) പൊളിറ്റ് ബ്യുറോ അംഗം എ വിജയരാഘവൻ, പി കെ സൈനബ, ഇ എൻ മോഹൻദാസ് തുടങ്ങിയ നേതാക്കൾ ഒപ്പമുണ്ടായിരുന്നു. വികസനത്തിനൊപ്പമാണ് എല്‍ഡിഎഫ്. അതിനാല്‍ വിജയപ്രതീക്ഷയിലാണെന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.