Web Desk

December 15, 2019, 6:07 pm

പത്ത് വർഷത്തെ സേവനത്തിന് ശേഷം സംസ്ഥാന പോലീസ് വകുപ്പിൽ നിന്ന് സ്വീറ്റിയും ഫിഡോയും വിരമിച്ചു

Janayugom Online
ഫിഡോ

ചെറുതോണി: സ്തുത്യർഹമായ പത്ത് വർഷത്തെ സേവനത്തിന് ശേഷം സംസ്ഥാന പോലീസ് വകുപ്പിൽ നിന്ന് സ്വീറ്റിയും ഫിഡോയും വിരമിച്ചു. സംസ്ഥാനത്തെ തന്നെ കുറ്റാന്വേഷണ കണ്ടുപിടുത്തങ്ങൾക്ക് നേതൃത്വം നല്കിയ പോലീസ് നായ്ക്കളാണ് ഇരുവരും, മോഷണം, കൊലപാതകം എന്നീ കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിൽ പോലീസ് നായയായ സ്വീറ്റി വഹിച്ച പങ്ക് അഭിനന്ദനാർഹമാണ്. നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കാൻ ഇരുവർക്കും കഴിഞ്ഞിട്ടുണ്ട്. സ്ഫോടക വസ്തുക്കൾ കണ്ടത്തുകയും അനുബന്ധ അന്വേഷണങ്ങൾ തെളിയിക്കുന്നതിലുമാണ് ഫിഡോ തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ളത് ‘കേരളാ പോലീസ് വകുപ്പിന് അഭിമാനാർഹമായ നേട്ടങ്ങളാണ് ഇവർ നല്കിയിട്ടുള്ളത്.

ഇവരുടെ വിരമിക്കൽ ചടങ്ങിന്റെ ഭാഗമായും സേവനങ്ങളെ മുൻനിർത്തിയും തിരുവനന്തപുരം പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഇരുവർക്കും ബഹുമതി മെഡലുകൾ സമ്മാനിക്കും, ഇവർ ഉൾപ്പെടെ പന്ത്രണ്ട് പോലീസ് നായകളാണ് സംസ്ഥാനത്ത് നിന്ന് വിരമിക്കുന്നത്, തുടർന്ന് വിശ്രമ ജീവിതത്തിനായി തൃശ്ശൂർ വിശ്രാന്തി കെയർ ഹോമിലേക്ക് കൊണ്ടു പോകും. വിവിധ ജില്ലകളിലേക്ക് പരിശീലനം പൂർത്തിയാക്കിയ ഇരുപത് പോലീസ് നായ്ക്കളെ സേനയ്ക്ക് കൈമാറും. ചടങ്ങിൽ പരിശീലനം പൂർത്തിയായ പോലീസ് നായ്ക്കളുടെ പാസിംഗ് ഔട്ട് പരേഡിനും, വിരമിക്കുന്ന നായ്ക്കളുടെ യാത്ര അയപ്പിനുമായി വെള്ളിയാഴ്ച തന്നെ തിരുവനന്തപുരത്ത് എത്തിച്ചിരുന്നു.

you may also like this video;