16 April 2024, Tuesday

Related news

February 24, 2024
February 16, 2024
February 13, 2024
February 10, 2024
February 9, 2024
January 20, 2024
January 18, 2024
January 13, 2024
January 11, 2024
January 9, 2024

കെഎസ്ആർടിസി സർവ്വീസുകള്‍ ഏറ്റെടുക്കാനൊരുങ്ങി സ്വിഫ്റ്റ്

Janayugom Webdesk
July 9, 2022 10:23 am

കെഎസ്ആർടിസി സർവ്വീസുകള്‍ ഏറ്റെടുക്കാനൊരുങ്ങി കെ സ്വിഫ്റ്റ് കമ്പനി. ഇതിന്റെ ആദ്യപടിയായാണ് തിരുവനന്തപുരത്തെ സിറ്റി സർക്കുലർ സർവീസ് ഉടൻ സ്വിഫ്റ്റിന്റെ ഭാഗമാകുന്നത്.

കേരളത്തിന് പുറത്തേക്കുള്ള എസി സർവീസുകളിൽ മാത്രം ഒതുങ്ങിയായിരുന്നു പുതിയ കമ്പനിയുടെ തുടക്കവും. എന്നാൽ പ്രവർത്തനം തുടങ്ങി മൂന്ന് മാസമാകുമ്പോൾ തന്നെ ലോക്കൽ സർവീസുകളിലേക്കും കടന്നു വരികയാണ് സ്വിഫ്റ്റ്.

കെഎസ്ആർടിസിയുടെ വിനോദ സഞ്ചാര പാക്കേജിന് പിന്നാലെ ഹ്രസ്വദൂര സർവീസുകളെയും സ്വിഫ്റ്റ് ലക്ഷ്യമിട്ട് കഴിഞ്ഞു. കെഎസ്ആർടിസിയുടെ സിറ്റി സർക്കുലർ ലാഭകരമാക്കാൻ എത്തിക്കുന്ന 50 ഇലക്ട്രിക് ബസ്സുകളും വാങ്ങുന്നത് സ്വിഫ്റ്റിന്റെ പേരിലാണ്.

ഇതിന്റെ ഭാഗമായ അഞ്ച് ഇ ബസ്സുകൾ തലസ്ഥാനത്ത് എത്തിക്കഴിഞ്ഞു. ഉടൻ തന്നെ സർക്കുലർ സർവീസ് ഈ ഇലക്ട്രിക് ബസ്സുകളിലേക്ക് മാറും. പിന്നാലെ എറണാകുളത്തും കോഴിക്കോടും പദ്ധതി നടപ്പാക്കാനാനും ആലോചനയുണ്ട്.

Eng­lish summary;Swift ready to take over KSRTC services

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.