വിരൽ തുമ്പിലൂടെ ഇഷ്ടപ്പെട്ട ഭക്ഷണം കൺ മുൻപിൽ എത്തുമ്പോൾ ഇനി മുതൽ ഇരട്ടി വില നൽകേണ്ടി വരും. ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലകളായ സ്വിഗിയും സൊമാറ്റോയും ഡെലിവറി ഫീസ് വര്‍ധിപ്പിച്ചു. കുറച്ചു മാസങ്ങൾക്കിടെ ഓർഡർ ക്യാൻസൽ ചെയ്യുന്നതിനുള്ള നിബന്ധനകൾ കൂടുതൽ കർശനമാക്കുകയും ഉൽപ്പന്നങ്ങളുടെ വില ഉയർത്തുകയും ചെയ്തിരുന്നു. വിപണിയിൽ പ്രതികൂലമായ മാറ്റമാണ് ഇതിലൂടെ ഉണ്ടായതെന്നാണ് ഹോട്ടലുടമകള്‍ വ്യക്തമാക്കുന്നത്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലത്ത് മാത്രം 5–6 ശതമാനം ഇടിവ് ഓര്‍ഡറുകളില്‍ സംഭവിച്ചതായാണ് വിവരം.
സ്വിഗി സൂപ്പര്‍ നിരക്കും സൊമാറ്റോ ഗോള്‍ഡ് അംഗത്വ വിലയും വര്‍ധിപ്പിച്ചു. ഭക്ഷണത്തിന്റെ വില, ഹോട്ടലില്‍ നിന്ന് ഉപഭോക്താവിന്റെ ഇടം വരെയുള്ള ദൂരം, ഹോട്ടല്‍ എന്നിവ അടിസ്ഥാനമാക്കിയാണ് നിരക്ക് വര്‍ധന ഏര്‍പ്പെടുത്തിയിരിക്കുന്നത്.
English summary: Swiggy and Zomato increase delivery charge
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.