8 October 2024, Tuesday
KSFE Galaxy Chits Banner 2

ഭക്ഷണം ഇനി പറന്ന് വരും; ഡെലിവറി ഡ്രോണ്‍ വഴി

Janayugom Webdesk
മുംബൈ
May 7, 2022 11:43 am

തീന്‍ മേശയില്‍ പറന്ന് ഭക്ഷണം വന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ടോ നിങ്ങള്‍. എങ്കില്‍ പറന്ന് ഭക്ഷണം ഇനി വീടുകളില്‍ എത്താന്‍ പോവുകയാണ്. എങ്ങനെയെന്ന് അല്ലേ? ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗിയാണ് ഡ്രോണുകള്‍ ഉപയോഗിച്ച് ഭക്ഷണസാധനങ്ങല്‍ വീടുകളില്‍ എത്തിച്ചു തരുന്നത്. വീട്ടില്‍ ഇരുന്ന് ഓര്‍ഡര്‍ ചെയ്താല്‍ മതി. ഇതിനായി ഗരുഡ എയ്‌റോസ്‌പേസുമായി ഒന്നിച്ചു പ്രവർത്തിക്കുമെന്നാണ് സ്വിഗ്ഗി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ കമ്പനിയുടെ ഗ്രോസറി ഡെലിവറി സേവനമായ ഇൻസ്‌റ്റാമാർട്ടാണ് വീട്ടുപടിക്കല്‍ എത്തുക. 

ഡ്രോണുകളുടെ സാധ്യതകൾ എത്രത്തോളം ഉണ്ടെന്ന് വിലയിരുത്തുകയാണ് കമ്പനി. അവശ്യ സാധനങ്ങൾ വളരെ പെട്ടന്ന് തന്നെ ആളുകളില്‍ എത്തിക്കുകയാണ് ഇത് ലക്ഷ്യമിടുന്നത്. ഗതാഗത കുരുക്കും മറ്റ് പ്രശ്നങ്ങളും മിക്കപ്പോഴും പ്രധാനപ്പെട്ട നഗരങ്ങളില്‍ വില്ലനാകാറുണ്ട്. ഡ്രോണുകൾ ഉപയോഗിച്ച് ഡൽഹി എൻസിആറിലും ബെംഗളൂരുവിലും പലചരക്ക് സാധനങ്ങൾ വിതരണം ചെയ്യാൻ ട്രയൽ റൺ തുടങ്ങി. 2024 ഓടെ 100,000 തദ്ദേശീയ നിർമിത ഡ്രോണുകൾ നിർമിക്കാൻ ഗരുഡ എയ്‌റോസ്‌പേസിന് പദ്ധതിയുമുണ്ട്. ഡ്രോൺ ഡെലിവറി വഴി എവിടെയും ഏതു സമയത്തും ഭക്ഷണസാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ സാധിക്കും. 

Eng­lish Summary:swiggy food deliv­ery by drone
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.