കൊറോണ വൈറസ് വ്യാപനം തടയുന്നതിന് സ്വിസ് ജനത കവിളിൽ ചുംബിച്ച് അഭിവാദ്യം ചെയ്യുന്നത് ഉപേക്ഷിക്കണമെന്നും സാമൂഹിക അകലം പാലിക്കുകയാണ് നല്ലതെന്നും സ്വിറ്റ്സർലൻഡ് ആരോഗ്യമന്ത്രി അലൈൻ ബെർസെറ്റ്വൈറസ്. അതിനാൽ ജനങ്ങൾ ചുംബിച്ച് അഭിവാദ്യം ചെയ്യുന്നത് ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അയൽ രാജ്യമായ ഫ്രാൻസിലേത് പോലെ സ്വിറ്റ്സർലൻഡിലും ചുംബിച്ച് അഭിവാദ്യം ചെയ്യുന്നത് പതിവാണ്. സ്ത്രീകളും കുട്ടികളും എതിർ ലിംഗത്തിൽപ്പെട്ടവരുടെ കവിളിലാണ് ചുംബിക്കുന്നത്. കൊറോണ വൈറസ് ബാധ എങ്ങനെ തടയാം എന്നതിനെക്കുറിച്ച് പുതിയ മാർഗനിർദേശങ്ങൾ സ്വിസ് ആരോഗ്യ വകുപ്പ് ഉടൻ പുറത്തിറക്കുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഹസ്തദാനം നൽകുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് സ്വിസ് ഫെഡറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് കമ്മ്യൂണിക്കബിൾ ഡിസീസ് യൂണിറ്റ് മേധാവി ഡാനിയേൽ കോച്ച് ആവശ്യപ്പെട്ടു. യൂറോപ്പിൽ കൊറോണ ഏറ്റവും രൂക്ഷമായി ബാധിച്ച ഇറ്റലിയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളാണ് സ്വിറ്റ്സർലൻഡും ഫ്രാൻസും.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.