September 28, 2022 Wednesday

Related news

September 27, 2022
September 26, 2022
September 26, 2022
September 23, 2022
September 17, 2022
September 14, 2022
September 10, 2022
September 9, 2022
September 6, 2022
September 5, 2022

സത്യപ്രതിജ്ഞ ഇന്ന്; പ്രവേശനം പാസ് ഉള്ളവര്‍ക്ക് മാത്രം

Janayugom Webdesk
തിരുവനന്തപുരം
May 20, 2021 8:26 am

കേരളത്തിന് ചരിത്ര മുഹൂർത്തം സമ്മാനിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കും. കേരളത്തിന്റെ വികസനവും ജനക്ഷേമവും കൂടുതൽ ശക്തിയോടെ അടുത്ത അഞ്ചുവർഷം നയിക്കാൻ കരുത്തുറ്റ പുതുമുഖങ്ങളെ മന്ത്രിസ്ഥാനത്ത് എത്തിച്ചാണ് എൽഡിഎഫ് സർക്കാർ അധികാരം ഏൽക്കുന്നത്.
സെൻട്രൽ സ്റ്റേഡിയത്തിൽ വൈകിട്ട് 3.30 ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരിക്കും പ്രവേശനം. സത്യപ്രതിജ്ഞയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.

മുഖ്യമന്ത്രിയും മന്ത്രിമാരും രാവിലെ ഒൻപതിന് ചേർത്തല വയലാർ രക്തസാക്ഷി മണ്ഡപത്തിലും 9.30ന് ആലപ്പുഴ വലിയചുടുകാടിലെ രക്തസാക്ഷി മണ്ഡപത്തിലും പുഷ്പാർച്ചന നടത്തും. ചടങ്ങിനുശേഷം മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയാക്കിയുള്ള ഫയൽ ഗവർണർക്ക് കൈമാറും. ഗവർണർ അംഗീകരിക്കുന്നതോടെ വകുപ്പുകൾ സംബന്ധിച്ച വിജ്ഞാപനവും ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടാകും.

പ്രവേശനം പാസ് ഉള്ളവര്‍ക്ക് മാത്രം

സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുന്നവർ ഉച്ചതിരിഞ്ഞ് 2.45‑ന് മുമ്പ് സ്റ്റേഡിയത്തിൽ എത്തണം. പാസ് നൽകിയിട്ടുള്ളവർക്കു മാത്രമാകും ചടങ്ങിലേക്ക് പ്രവേശനം. അതിഥികൾ ചടങ്ങിൽ ഉടനീളം നിർബന്ധമായും ഇരട്ട മാസ്‌ക് ധരിക്കുകയും കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കുകയും വേണം. 48 മണിക്കൂറിനകം എടുത്തിട്ടുള്ള ആർടിപിസിആർ, ട്രൂനാറ്റ്, ആർടി ലാബ് നെഗറ്റീവ് റിസൾട്ടോ, കോവിഡ് വാക്‌സിനേഷൻ അന്തിമ സർട്ടിഫിക്കറ്റോ കൈവശം വയ്ക്കണം. സെക്രട്ടേറിയറ്റ് അനക്‌സ് ഒന്ന്, പ്രസ് ക്ലബ്ബ് എന്നിവയ്ക്ക് എതിർവശമുള്ള ഗേറ്റുകൾ വഴിയാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം.

സത്യപ്രതിജ്ഞ വീക്ഷിക്കാന്‍

പൊതുജനങ്ങൾക്ക് സത്യപ്രതിജ്ഞാ ചടങ്ങ് ദൃശ്യമാധ്യമങ്ങൾ, കേരള സർക്കാർ വെബ്സൈറ്റ്, സാമൂഹികമാധ്യമങ്ങൾ എന്നിവയിലൂടെ ലൈവായി കാണുന്നതിന് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. കേരള ഗവൺമെന്റ് ഫേസ്ബുക്ക് പേജ്, മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജ്, ഐപിആർഡി കേരള യുട്യൂബ് ചാനൽ, കേരളസർക്കാർ വെബ്സൈറ്റ്, പിആർഡി ലൈവ് മൊബൈൽ ആപ്പ് എന്നിവ വഴിയും സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാനാകും. ജനയുഗം ഓൺലൈനിലും തത്സമയ സംപ്രേഷണം ഉണ്ടാകും.

ENGLISH SUMMARY:Sworn is today; Admis­sion is for pass hold­ers only
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.