താഴ്‌വര നിശ്ചലമായപ്പോഴും സയീദ് ഗിലാനിയ്ക്ക് ഇന്റര്‍നെറ്റ്; രണ്ട് ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Web Desk
Posted on August 19, 2019, 5:44 pm

ശ്രീനഗര്‍: കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ താഴ്‌വരയില്‍ ജനജീവിതം നിശ്ചലമായിട്ടും വിമത നേതാവിന് ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമാക്കിയ രണ്ട് ബിഎസ്എന്‍എല്‍ ഓഫീസര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു.

കശ്മീരില്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഇല്ലാതിരുന്ന ദിവസങ്ങളിലും ഹുറിയത് നേതാവ് സയീദ് അലി ഷാ ഗിലാനിയ്ക്ക് ഇന്റര്‍നെറ്റ് സൗകര്യം ലഭിച്ചതുമായി ബന്ധപ്പെട്ടാണ് ഇവരെ സസ്‌പെന്ഡ് ചെയ്തത്. ഈ ദിവസങ്ങളില്‍ സയീദ് തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഉപയോഗിച്ചിരുന്നതായി അധികൃതര്‍ കണ്ടെത്തി.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ഓഗസ്റ്റ് 4മുതല്‍ കശ്മീര്‍ താഴ്‌വരയിലെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ നിശ്ചലമാക്കിയിരുന്നു.
കൂടിതെ നിരവധി നേതാക്കളെ വീട്ടുതടങ്കലില്‍ വെക്കുകയും ചെയ്തിരുന്നു.

YOU MAY LIKE THIS VIDEO ALSO