ഒന്ന് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ സിലബസ് 25 ശതമാനം വെട്ടിച്ചുരുക്കി മഹാരാഷ്ട്ര

Web Desk

മുംബൈ

Posted on July 26, 2020, 11:15 am

കോവിഡ് 19 പശ്ചാത്തലത്തില്‍ ഒന്ന് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ സിലബസ് 25 ശതമാനം വെട്ടിച്ചുരുക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഔദോഗിക പ്രഖ്യാപനം ശനിയാഴ്ച നടത്തി. കോവിഡ് കാലത്ത് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ബുദ്ധിമുട്ട് കുറക്കുന്നതിന് വേണ്ടിയാണ് 1 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ സിലബസ് വെട്ടികുറയ്ക്കാന്‍ തീരുമാനിച്ചത് എന്ന് വി‍ദ്യാഭ്യാസ മന്ത്രി വര്‍ഷ ഗയ്ക് വാദ് പറഞ്ഞു. 2020–21 വര്‍ഷത്തെ അധ്യയന വര്‍ഷം ജൂണ്‍ 15 നാണ് ആരംഭിക്കാനായത്.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പ്രധാന വിഷയങ്ങള്‍ മാത്രം നിലനിര്‍ത്തിക്കൊണ്ട് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ സിബിഎസ്ഇ സിലബസ് 30 ശതമാനം വരെ കുറച്ചിരുന്നു.

Eng­lish sum­ma­ry: Syl­lubus reduced in mahrash­tra

You may also like this video: