ലോകത്ത് രണ്ടുലക്ഷത്തിലധികം പേരെ കോവിഡ് 19 എന്ന മഹാമാരി ബാധിച്ചു കഴിഞ്ഞു. ലോക ജനങ്ങൾ ഭീതിയിലും പരിഭ്രാന്തിയിലുമാണ് ഒരോ നിമിഷവും തള്ളി നീക്കുന്നത്. രോഗം പകരാതിയിരിക്കാൻ പരിഭ്രാന്തിയും ആശങ്കയുമല്ല വേണ്ടത് പകരം ജാഗ്രതയാണ് . പലർക്കും ഇപ്പോഴും കൃത്യമായ അവബോധം ഈ രോഗത്തെ കുറിച്ചില്ലായെന്നതാണ് സത്യം.രോഗ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് കൃത്യമായി അറിയില്ല. ഫ്ലൂവിന്റേതിനു സമാനമായ പനിയും വരണ്ട ചുമയും ഉൾപ്പടെയുള്ള ലക്ഷണങ്ങളാണ് കൊറോണ വൈറസിനുള്ളത്. കോവിഡ് 19 എന്ന മഹാമാരിയിൽ നിന്ന് സുഖപ്പെട്ടവർ വിശദീകരിക്കുന്ന 10 ലക്ഷണങ്ങളിവ;
പനിക്കും ജലദോഷത്തിനൊപ്പവും സൈനസ് വേദന വരാം. 2019 നവംബറിൽ കൊറോണ വൈറസ് ആദ്യം ബാധിച്ച ആളുകളിൽ ഒരാളായ റീഡ് തന്റെ അനുഭവം പങ്കുവെയ്ക്കുകയാണ്. ശരീരം മുഴുവൻ വേദനയായിരുന്നു. ശക്തിയായി തലയിൽ ഇടിക്കുന്നത് പോലെയുള്ള തോന്നൽ, തൊണ്ട ഇറുകുന്നതു പോലെ തോന്നും… റീഡ് തന്റെ ഡയറിയിൽ കുറിച്ച വാക്കുകളാണ് ഇവ
പനിക്ക് ഒപ്പം നല്ല തലവേദനയും അനുഭവപ്പെടുമെന്നാണ് ഓഹിയോയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കെവിൻ ഹാരിസ് എന്ന വ്യക്തി പറയുന്നത്. തലയിൽ ശക്തയായി ഇടിക്കുന്നത് പോലെ അനുഭവപ്പെടും.
കണ്ണിന് അസ്വസ്ഥതയും ചൊറിച്ചിലും നീറ്റലും അനുഭപ്പെടും. ആദ്യം പനിയുടേതുപോലെയുള്ള ലക്ഷണങ്ങളും തുടർന്ന് കണ്ണിന് നീറ്റലും തലവേദനയും വന്നു വെന്ന് റീഡ് പറയുന്നു.
ചെവി ഇപ്പോൾ പൊട്ടിപോകുന്നത് പോലെ തോന്നും. ചെവി അടയും. ആന്തരകർണത്തിനും മധ്യകർണത്തിനും ഇടയിലുള്ള eustachian tube അടയുകയും ഇത് ചെവികൾക്ക് പ്രഷർ ഉണ്ടാക്കുകയും ചെയുന്നു. ഈ സമയങ്ങളിൽ ഇയർബഡ് ഉപയോഗിക്കരുത്. അത് കൂടൂതൽ ദോഷം ചെയ്യും.
തുടർച്ചയിട്ടുള്ള ചുമ കാരണം തൊണ്ടയ്ക്ക് വീക്കവും മുറക്കുവും അനുഭപ്പെടുന്നു. നിയന്ത്രിക്കാനാകാത്ത ചുമ ആയിരുന്നു എന്ന് ഇറ്റലിക്കാരനായ ആൻഡ്രു ഒ ഡൈയർ പറയുന്നു.
ആദ്യം തിരിച്ചറിയപ്പെടുന്ന ലക്ഷണങ്ങളിലൊന്നാണ് പനി.ഇറ്റലിയിൽ നിന്നെത്തിയ ദിവസമാണ് തനിക്ക് പനി വന്നതെന്ന് ഡൽഹിയിലെ കോവിഡ് –19 രോഗിയായ രോഹിത് ദത്ത പറയുന്നു. തുടർന്ന് മൂന്നു ദിവസങ്ങൾക്കു ശേഷം വീണ്ടും പനി വന്നു. അതുകൊണ്ട് അദേഹം സ്വയം ടെസ്ററ് ചെയ്യാൻ മുന്നോട്ട് വരുകയും ടെസ്റ്റ് പോസിറ്റീവ് ആണെന്ന് അറിയുകയും ചെയ്തു.
പനിയൊടൊപ്പം കടുത്ത ചുമയും നെഞ്ചിന് മുറുക്കവും അനുഭവപ്പെടാം. ചുമയിൽ നിന്നുള്ള തുള്ളികളിലൂടെ വൈറസ് പകരും.
ക്ഷീണമാണ് ഒരു ലക്ഷണം.തായ്‌ലൻഡിൽ ആദ്യമായി വൈറസ് ബാധിച്ച ജയ്റുവേ സീ ഒങ് പറയുന്നത് തനിക്ക് എപ്പോഴും ക്ഷീണവും തളർച്ചയും ആയിരുന്നു എന്നാണ്. ഭക്ഷണം കഴിക്കാനും സാധിച്ചിരുന്നില്ല.
ശരീരമാസകലം കടുത്ത വേദന ഉണ്ടാകും ചെവിക്കോ നെഞ്ചിനോ മാത്രമല്ല കൈയ്ക്കും കാലിനും വേദന ഉണ്ടാകും. സ്ട്രെസും ടെൻഷനും വേദന കൂട്ടൂന്നു. കടുത്ത തലവേദനയും ശരീരവേദനയും സന്ധിവേദനയും ആയിരുന്നു തനിക്ക് അനുഭവപ്പെട്ട ആദ്യലക്ഷണങ്ങൾ എന്ന് സിയാകിൽ സ്വദേശിനി എലിസബത്ത് പനയ്ക്കൽ പറയുന്നു. ഒപ്പം കടുത്ത പനിയും ഉണ്ടായിരുന്നു.
ശ്വസിക്കുമ്പോൾ കുറുകുറുപ്പ് ഇണ്ടാകും. ശ്വാസകോശത്തിലെ വായുഅറകളിലെ ഫ്ളൂയിഡുകൾ മൂലമാണ് ശ്വാസമെടുക്കുമ്പോൾ ശബ്ദം വരുന്നത്. ശ്വാസംമുട്ടലും പരിഭ്രാന്തിയും കൊണ്ട് തനിക്ക് ശ്വാസമെടുക്കാൻ പറ്റിയില്ല എന്ന് മാർക്ക് തിബോൾട്ട് പറയുന്നു.
ആശങ്കപെടേണ്ട സാഹചര്യമല്ല; കരുതലോടെ ജാഗ്രതയോടെ ഓരോ ചുവടും മുന്നോട്ട് വെച്ചുകൊണ്ട് കൊറോണയെ അതി ജീവിക്കാം നമ്മുക്ക്
ENGLISH SUMMARY: symptoms of covid 19 virus
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.