ഐഎസ് മുട്ടുമടക്കി, ഭീകരര്‍ കയ്യടക്കിയ സിറിയ പട്ടാളം പിടിച്ചെടുക്കുമെന്ന് റിപ്പോര്‍ട്ട്

Web Desk
Posted on November 09, 2017, 2:50 pm

 

റാഖ: ഐഎസ് മുട്ടുമടക്കി, ഭീകരര്‍ കയ്യടക്കി വെച്ചിരുന്ന സിറിയ പട്ടാളം പിടിച്ചെടുക്കുമെന്ന് റിപ്പോര്‍ട്ട്.
സിറിയയിലെ ദെയോര്‍ ഇസോര്‍ പ്രവിശ്യയിലെ അവസാന പട്ടണമായ അല്‍ബു കമാലിയും സിറിയന്‍ പട്ടാളം കീഴടക്കാന്‍ പോകുന്നതായി സനാ വാര്‍ത്ത ഏജന്‍സി വ്യക്തമാക്കി.
റാഖ കീഴടക്കിയതിനു ശേഷം സൈന്യം നേടുന്ന ഏറ്റവും വലിയ വിജയമായിരിക്കും അല്‍ബു കമാലില്‍ സിറിയന്‍ സൈന്യം നേടാന്‍ പോകുന്നത്.
പ്രദേശം സൈന്യത്തിന്റെ കൈകളില്‍ തിരികെ എത്തിയെങ്കിലും അവസാനിക്കുന്ന ഐഎസ് പോരാളികളെയും കൊന്നൊടുക്കുകയാണ് ലക്ഷ്യം.
സിറിയന്‍ സൈന്യത്തിനു പൂര്‍ണ്ണ പിന്തുണയുമായി റഷ്യന്‍ വ്യോമസേനയും രംഗത്തുണ്ട്.
ഇറാഖിനോട് അതിര്‍ത്തി പങ്കിടുന്ന അല്‍ബു കമാലിയില്‍ ഇറാഖ് സൈന്യവും നിലയുറപ്പിച്ചതാണ് ഐഎസ് ഭീകരരെ പരാജയത്തിലേക്ക് നയിച്ചത്.

സിറിയയുടെയും ഇറാഖിന്റെയും പിടിച്ചെടുത്തമേഖലകളില്‍ സ്വന്തമായ നിയമസംവിധാനങ്ങളും ഭരണക്രമവും നാണയവിനിമയം പോലും ഐഎസ് ആരംഭിച്ചിരുന്നു. ഇന്ന് ചിതരിക്കിടക്കുന്ന മേഖലകളില്‍ മാത്രമാണ് ഐഎസിന് ശക്തിയുള്ളത്. അത് കണ്ടെത്തി നശിപ്പിക്കാനാണ് സംയുക്തസേനയുടെ നീക്കം. മരുഭൂവിലെ വിദൂരഗ്രാമങ്ങളും ഇരു രാജ്യങ്ങളുടെ ചില അതിര്‍ത്തി മേഖലയും ഐഎസിന്റെ ശക്തിഅവശേഷിച്ചിട്ടുണ്ട്.
എണ്ണപ്പാടങ്ങള്‍ ഏറ്റവും കൂടുതല്‍ ഉള്ള ദെയോര്‍ ഇസോര്‍ പ്രവിശ്യ 2014 മുതലാണ് ഐഎസ് നിയന്ത്രണത്തിലാക്കുന്നത്.
യൂഫ്രൈറ്റ്‌സ് നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തെ നിരവധി സോണുകളായി തരം തിരിച്ചായിരുന്നു ഐഎസ് ഭരണം നടത്തി വന്നിരുന്നത്.