വൈദീകരുടെ ലാപ്ടോപ്പുകള്‍ കസ്റ്റഡിയിലെടുത്തു

Web Desk
Posted on May 31, 2019, 5:55 pm

കൊച്ചി: സിറോ മലബാര്‍ സഭാ വ്യാജരേഖാ കേസില്‍ പ്രതികളായ ഫാദര്‍ പോള്‍ തേലക്കാടും ഫാദര്‍ ആന്‍റണി കല്ലൂക്കാരനും തുടര്‍ച്ചയായി രണ്ടാം ദിവസവും ചോദ്യം ചെയ്യലിനായി ഹാജരായി. ഇരുവരുടെയും ലാപ്‌ടോപ്പുകള്‍ കസ്റ്റഡിയിലെടുത്ത് ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കി.

രാവിലെ ആലുവ ഡിവൈഎസ്പി ഓഫീസില്‍ ഹാജരായ ഫാ. ആന്റണി കല്ലൂക്കാരനുമായാണ് അന്വേഷണ സംഘം കൊച്ചി റേഞ്ച് സൈബര്‍സെല്‍ പൊലീസ് സ്‌റ്റേഷനിലേക്ക് പോയത്. ഫാ. പോള്‍ തേലക്കാടും അവിടെ ഹാജരായി.

കേസില്‍ നിര്‍ണായകമായ സൈബര്‍ തെളിവുകള്‍ പ്രതികളുടെ സാന്നിധ്യത്തില്‍ തന്നെ അന്വേഷണസംഘം പരിശോധിച്ചു. ലാപ്‌ടോപ്പില്‍ സൂക്ഷിച്ചിരിക്കുന്ന ഫയലുകളും ഇമെയിലുകളുമാണ് പരിശോധിച്ചത്. തുടര്‍ന്ന് രണ്ടുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനുശേഷം ഉച്ചയോടെ ഇരുവരയെും വിട്ടയച്ചു. ആവശ്യമെങ്കില്‍ ഇനിയും ഹാജരാകാനാവശ്യപ്പെടുമെന്നും അന്വേഷണസംഘം വ്യക്തമാക്കി. ലാപ്‌ടോപ്പ് വിശദമായ പരിശോധനയ്ക്കായി സൈബര്‍സെല്ലിന് കൈമാറി. ജൂണ്‍ അഞ്ചുവരെ അന്വേഷണസംഘത്തിന് പ്രതികളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്കിയിട്ടുണ്ട്. അതുവരെ ഇരുവരെയും അറ്സ്റ്റ് ചെയ്യുന്നതും വിലക്കിയിട്ടുണ്ട്.

YOU MAY ALSO LIKE THIS: