Tuesday
19 Mar 2019

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സീറോ മലബാര്‍ സഭ

By: Web Desk | Wednesday 14 March 2018 6:41 PM IST


Cardinal George Alencherry, major archbishop of the Syro-Malabar Catholic Church, poses for a photo in Mississauga, Ontario, Sept. 18. (CNS photo/Michael Swan, The Catholic Register) See SYNOD-MALABAR-ALENCHERRY Oct. 1, 2015.

കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സീറോ മലബാര്‍ സഭ അല്‍മായയുടെ നേതൃത്വത്തില്‍ കൂട്ടായ്മ്മ സംഘടിപ്പിച്ചു. എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ നടന്ന സമ്മേളനത്തില്‍ ഓള്‍ കേരള കത്തോലിക്ക കൗണ്‍സില്‍ മുന്‍ അധ്യക്ഷന്‍ വിവി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. ഭൂമിയിടപാട് സഭയുടെ ആഭ്യന്തര പ്രശ്‌നമാണെന്നും കൂട്ടായ്മയിലൂടെ പരിഹരിക്കാന്‍ സാധിക്കുന്ന പ്രശ്‌നങ്ങള്‍ വലുതാക്കി സഭയെ ഒറ്റപ്പെടുത്തുവാനുള്ള നീക്കം നടക്കുന്നുണ്ടെന്നും വിവി അഗസ്റ്റിന്‍ ആരോപിച്ചു.

രണ്ടായിരം വര്‍ഷത്തെ പാരമ്പര്യമുള്ള സഭയിലെ ആസ്തികളുടെ ഉടമസ്ഥര്‍ കര്‍ദ്ദിനാളും ബിഷപ്പുമാരും അല്‍മായരുമാണെന്നിരിക്കെ അതിന്മേലുണ്ടാകുന്ന തര്‍ക്കങ്ങള്‍ സഭയ്ക്കുള്ളില്‍ പരിഹരിക്കുമെന്നും മറ്റ് ഇടപെടലുകള്‍ ആവശ്യമില്ലെന്നും വിവി അഗസ്റ്റിന്‍ പറഞ്ഞു. സീറോ മലബാര്‍ സഭാതാരം അവാര്‍ഡ് ജേതാവ് ജോണ്‍ കച്ചിറമറ്റം കൂട്ടായ്മ്മ ഉദ്ഘാടനം ചെയ്തു. ഭൂമിയിടപാട് വിഷയത്തേക്കാള്‍ ഗുരുതരമായി സ്ഥിതി വിഷയങ്ങളിലൂടെ സഭ സഞ്ചരിച്ചിട്ടുണ്ട്. എന്നാല്‍ കൂട്ടായ്മയുടെ ബലത്തില്‍ അവയെല്ലാം തരണം ചെയ്തുകഴിഞ്ഞു. ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്ന് സീറോ മലബാര്‍ സഭ തിരിച്ചുവരും. ഭൂമിയിടപാട് മറയാക്കി സഭയെ കരിവാരി തേയ്ക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും ജോണ്‍ കച്ചിറമറ്റം പറഞ്ഞു. എറണാകുളം, അങ്കമാലി, പാല, കാഞ്ഞിരപ്പള്ളി അതിരൂപതകളിലെ എകെസിസി പ്രതിനിധികള്‍ സ്‌നേഹ കൂട്ടായ്മയില്‍ പങ്കെടുത്തു. കെന്നഡി കരിമ്പുംകാലായില്‍,സാജു അലക്‌സ്, സെബാസ്റ്റ്യന്‍ മാടശ്ശേരി, സൈബി ഐക്കര, രാജീവ് ജോസഫ്, സാലിന്‍ സിജോ നേതൃത്വം നല്‍കി.

Related News