May 28, 2023 Sunday

Related news

May 4, 2023
April 11, 2023
March 25, 2023
December 29, 2022
December 2, 2022
December 2, 2022
November 19, 2022
October 10, 2022
September 11, 2022
August 7, 2022

സഭയുടെ ലവ് ജിഹാദ് സർക്കുലർ; സർക്കുലറിനെതിരെ അങ്കമാലി അതിരൂപത മുഖപത്രം

Janayugom Webdesk
കൊച്ചി
January 17, 2020 10:40 am

പൗരത്വ ഭേദഗതി നിയമത്തിലും ലൗ ജിഹാദ് വിഷയത്തിലും സീറോ മലബാർ സഭാ സിനഡിന്റെ നിലപാടിനെ വിമർശിച്ച് എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രം . ലവ് ജിഹാദ് സർക്കുലർ അനവസരത്തിൽ ഉള്ളതാണെന്നും ഭേദഗതിയെ പിന്തുണച്ച് പിഒസി ഡയറക്ടറുടെ ലേഖനം ജന്മഭൂമി പത്രത്തിൽ വന്നത് ആശങ്കയുണ്ടാക്കുന്നുവെന്നാണ് മുഖപത്രം സത്യദീപത്തിലെ ലേഖനം. ഫാദര്‍ കുര്യാക്കോസ് മുണ്ടാടന്റെ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലവ് ജിഹാദിന് തെളിവില്ലെന്ന് സർക്കാരും ഹൈക്കോടതിയും വ്യക്തമാക്കിയതാണെന്നും മത രാഷ്ട്രീയത്തിന്റെ പേരിൽ രാജ്യം നിന്ന് കത്തുമ്പോൾ ഒരു മതത്തെ ചെറുതാക്കുന്ന നിലപാട് എടുക്കരുതായിരുന്നുവെന്നും ലേഖനം വ്യക്തമാക്കുന്നു. ‘പൗരത്വ നിയമ ഭേദഗതിയും ലൗജിഹാദും കൂട്ടിച്ചേർക്കാമോ’ എന്ന തലക്കെട്ടോടെയാണ് ലേഖനം.പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് കേരള കത്തോലിക്കാ സഭയ്ക്ക് ഏകാഭിപ്രായമോ കൃത്യമായോ നിലപാടോ ഇല്ലെന്ന് ലേഖനത്തിൽ പറയുന്നു. പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് കെ.സി.ബി.സി പ്രസിഡന്റും സിറോമലബാർ സഭാ മേജർ ആർച്ച് ബിഷപ്പുമായ കർദിനാൾ ജോർജ് ആലഞ്ചേരിയുടെ നിലപാട് ആശങ്കപ്പെടുത്തുന്നുവെന്ന് അതിരൂപത മുഖപത്രമായ സത്യദീപം പറയുന്നു.

Eng­lish sum­ma­ry: Syro mal­abar church sathyadeep­am on love jihad issue

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.