19 April 2024, Friday

Related news

January 15, 2024
May 4, 2023
December 11, 2021
November 28, 2021
October 26, 2021
September 7, 2021
September 5, 2021
August 12, 2021

ഇടയലേഖനം: ഇടയന്മാര്‍ ഇടഞ്ഞുതന്നെ

Janayugom Webdesk
September 7, 2021 5:33 pm

സിറോ മലബാർ സഭയുടെ സിനഡ് തീരുമാന പ്രകാരമുള്ള ആൾത്താര അഭിമുഖ കുര്‍ബാനയ്ക്കെതിരെ അപ്പീൽ നല്കുമെന്ന് സഭയിലെ വൈദിക്കൂട്ടായ്മ. സഭയുടെ ന്‍ണ്‍ഷ്യോക്കും പൗരസ്ത്യ തിരുസംഘത്തിനും മർപ്പാപ്പയ്ക്കുമാണ് അപ്പീല്‍ നല്കുകയെന്ന് വൈദികക്കൂട്ടായ്മയുടെ പ്രതിനിധികൾ മാധ്യമങ്ങളോട് പറഞ്ഞു. വിശുദ്ധ കുർബാനയെപ്പറ്റി ചർച്ച ചെയ്യാതെ ദിവ്യബലിൽ മാറ്റം വരുത്തുന്നതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച തൃശൂര്‍ ബിഷപ്പ് ഹൗസിന് മുന്നില്‍ പ്രതിഷേധവുമായെത്തിയപ്പോഴാണ് അപ്പീലിനെക്കുറിച്ച് വൈദികര്‍ പറഞ്ഞത്.

 

ആൾത്താര അഭിമുഖ കുർബാനയ്ക്കെതിരെ സഭയിലെ 230 വൈദികർ ഒപ്പിട്ട നിവേദനം സിറോ മലബാർ മെത്രാൻമാരുടെ സിനഡിനും കര്‍ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കും തൃശൂര്‍ മെത്രാപൊലിത്ത മാർ ആൻഡ്രൂസ് താഴത്തിനും നല്കിയിരുന്നു. അഞ്ച് പതിറ്റാണ്ട് മുമ്പ് നിലനിന്നിരുന്ന ബലി അർപ്പണ രീതിയാണ് സിനഡ് മാറ്റുന്നത്. ഇതിനായി വൈദികരുടെ ഭാഗത്തുനിന്ന് കൂടിയാലോചന നടന്നിരുന്നില്ല. മെത്രാൻമാർ മാത്രം ഉൾപ്പെടുന്നതല്ല കത്തോലിക്കസഭ, അതില്‍ അൽമായന്മാർ വരെയുണ്ട്.

ആ ഇടയ ലേഖനം ഇവിടെ വായിക്കാം

 

ജീവിത ബന്ധിയും ഗന്ധിയുമായ വിശുദ്ധ കുർബാനയെപ്പറ്റി ചർച്ച ചെയ്യാതെ ദിവ്യബലിൽ മാറ്റം വരുത്തരുത്. ആരോടും കൂടിയാലോചിക്കാതെ ഒരു സുപ്രഭാതത്തിൽ പറയുകയാണുണ്ടായത്. ഓരോ കാര്യങ്ങളും അടിച്ചേല്പ്പിക്കുമ്പോൾ പ്രതിഷേധമുണ്ടാകുന്നത് സാധാരണമാണ്. വൈദികര്‍ പറഞ്ഞു.


ഇതുകൂടി വായിക്കൂ:കുര്‍ബാന ഏകീകരണം സംബന്ധിച്ച തര്‍ക്കം ;സിറോ മലബാര്‍ സഭയിൽ സംഘർഷം


സിനഡിലുള്ള പിതാക്കന്മാരുടെ അഭിപ്രായം വ്യക്തിപരമായിരിക്കരുത്. അത് രൂപതയുടെ അഭിപ്രായമായിരിക്കണം. അല്ലെങ്കില് സിനിഡാലിറ്റി നഷ്ടപ്പെടും. വ്യവസ്ഥാപിത മാർഗത്തിലൂടെയല്ല പുതിയ തീരുമാനങ്ങളെടുത്തത്. അതിനാലാണ് ഇതിനെതിരെ അപ്പീൽ പോകുന്നതെന്നും വൈദിക്കൂട്ടായ്മ പ്രതിനിധികൾ അറിയിച്ചു.

കുര്‍ബാന ക്രമം ഏകീകരിക്കാനുള്ള തീരുമാനത്തിനെതിരെ സിറോ മലബാർ സഭയിൽ കടുത്ത നിലപാടുമായി പലയിടത്തും വൈദികര്‍ രംഗത്തുണ്ട്. സിനഡ് തീരുമാനം ഉൾക്കൊള്ളിച്ചുള്ള കർദ്ദിനാളിന്‍റെ ഇടയലേഖനം പള്ളികളിൽ വായിക്കില്ലെന്ന നിലപാടിലാണിവര്‍. പള്ളികളിൽ വായിക്കില്ലെന്ന് കഴിഞ്ഞ ഞായറാഴ്ച ഇരിങ്ങാലക്കുട രൂപതാ വൈദികര്‍ അറിയിച്ചിരുന്നു. നിലവിലെ ജനാഭിമുഖ കുര്‍ബാന തുടരണമെന്നും 184 വൈദികരുടെ പിന്തുണ ഉണ്ടെന്നും വൈദികര്‍ പറഞ്ഞു.എറണാകുളം അങ്കമാലി അതിരൂപതയില്‍ 50 വർഷമായി തുടരുന്ന ജനാഭിമുഖ കുർബാന തന്നെ തുടരുമെന്നാണ് വൈദികര്‍ വ്യക്തമാക്കുന്നത്. ഏകീകൃത കുര്‍ബാന ക്രമം അടിച്ചേല്‍പ്പിക്കുന്നത് ധാര്‍മികവും ക്രൈസ്തവവുമല്ല. ചില മെത്രാന്‍മാരുടെ സ്ഥാപിത താല്‍പ്പര്യമാണ് ആരാധനാക്രമത്തിലെ മാറ്റത്തിന് പിന്നിലെന്ന് വൈദികർ പാസാക്കിയ പ്രമേയത്തില്‍ വ്യക്തമാക്കുന്നു. മാര്‍പാപ്പയുടെ കത്ത് കല്‍പ്പനയായി ദുര്‍വ്യാഖ്യാനം ചെയ്യുകയാണ് സിനഡിലെ മെത്രാൻമാർ ചെയ്തത്. സത്യം അറിഞ്ഞാല്‍ സിനഡ് തീരുമാനം മാര്‍പാപ്പ അംഗീകരിക്കില്ലെന്നും വൈദികർ പറഞ്ഞു.

eng­lish summary;Syro-Malabar Church Syn­od cler­gy say they will appeal against the altar interview
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.