സിറോ മലബാര്‍ സഭ ഭൂമിയിടപാടില്‍ ഇടനിലക്കാര്‍ വഴി വിറ്റ ഭൂമി ആദായനികുതി വകുപ്പ് കണ്ടുകെട്ടി

Web Desk
Posted on October 29, 2018, 4:50 pm

കൊച്ചി: സിറോ മലബാര്‍ സഭ ഭൂമിയിടപാടില്‍ ആദായ നികുതി വകുപ്പ് നടപടി . ഇടനിലക്കാര്‍ വഴി വിറ്റ ഭൂമി ആദായനികുതി വകുപ്പ് കണ്ടുകെട്ടിയിരിക്കുകയാണ്.

ഇടനിലക്കാരന്‍ സാജു വര്‍ഗീസിന്റെ ആഡംബരവീടും സ്ഥലവും കണ്ടുകെട്ടിയിട്ടുണ്ട്. ഭൂമി വാങ്ങിയ വി.കെ.ഗ്രൂപ്പിന്റെ ആസ്തി വകകളും കണ്ടുകെട്ടി. 10 കോടിയുടെ വെട്ടിപ്പ് നടന്നതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്. സഭാ നേതൃത്വത്തിന് നേര്‍ക്കും നടപടി ഉണ്ടാകുമെന്നാണുസൂചന.   ഇടപാടില്‍  ആദായനികുതി വകുപ്പ് കര്‍ദിനാളിനെയടക്കം നേരത്തേ ചോദ്യം ചെയ്തിരുന്നു.