Web Desk

February 02, 2020, 11:34 am

സെൻകുമാറിന്റെ പരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്ത നടപടി വിവാദമാകുന്നു

Janayugom Online

മാധ്യമ പ്രവർത്തകർക്കെതിരെ മുൻ ഡിജിപി ടിപി സെൻകുമാർ നൽകിയ കേസിനെ തുടർന്ന് നടപടിയെടുത്ത പൊലീസിനെതിരെ രൂക്ഷ വിമർശനം.സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹറയ്ക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്ന് മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി ആസിഫ് അലി കുറ്റപ്പെടുത്തി. പ്രസ് ക്ലലിലുണ്ടായ പ്രശ്നത്തെ തുർന്നാണ് ഇത്തരമൊരു നടപടി. മാധ്യമ പ്രവർത്തകരായ പിജി സുരേഷ് കുമാറിനും കടവിൽ റഷീദിനും എതിരെയാണ് സെൻ കുമാർ കേസ് നൽകിയിരിക്കുന്നത്. ഡിജിപിക്കും പൊലീസ് കമ്മീഷണർക്കുമാണ് പരാതി നൽകിയിരിക്കകുന്നത്. ക്രരിമിനൽ ഗൂഢാലോചനകുറ്റമാണ് പിജി സുരേഷ് കുമാറിനെതിരെ ചുമത്തിയിരിക്കകുന്നത്. അരാജകത്വത്തിനും ഏകാധിപത്യത്തിനും വഴിവെക്കുന്ന നടപടിയാണ് പൊലീസിന്റേതെന്നാണ് വിമർശനം. എന്നാൽ സംഭവത്തെ കുറിച്ച് അറിയില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹറ പ്രതികരിച്ചു.

തിരുവനന്തപുരം പ്രസ് ക്ലബിൽ വച്ച് സെൻകുമാർ അപമാനിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകൻ കടവിൽ റഷീദിനും, ഏഷ്യാനെറ്റ് ന്യൂസ് കോ-ഓർഡിനേറ്റിംഗ് എഡിറ്റർ പി ജി സുരേഷ് കുമാറിനുമെതിരെ പൊലീസെടുത്ത കള്ളക്കേസാണ് വിവാദമാകുന്നത്. കഴിഞ്ഞ മാസം 16ന് തിരുവനന്തപുരം പ്രസ് ക്ലബിൽ സുഭാഷ് വാസുവിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിനിടെ ചോദ്യം ചോദിച്ചപ്പോഴാണ് കടവിൽ റഷീദിനെ സെൻകുമാർ അപമാനിച്ചത്. തുടർന്ന് സെൻകുമാറിനൊപ്പമെത്തിയവർ റഷീനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. കടവിൽ റഷീദ് പരാതി നൽകിയ ശേഷം  നാലു ദിവസം പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. പിന്നീട് കോടതി നിർദ്ദേശ പ്രകാരം സെൻകുമാറിനെതിരെ  കൻറോണ്‍മെൻറ് പൊലീസ് കേസെടുത്തു.

 

Eng­lish Sum­ma­ry: t p sen kumar file case against journalist

You may also like this video