വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും വിശുദ്ധിയുള്ളവര്‍ സ്ഥാനാര്‍ഥികളാവട്ടെയെന്ന് ടി സിദ്ധിഖിന്റെ ആദ്യ ഭാര്യ

Web Desk
Posted on March 19, 2019, 5:50 pm

മലപ്പുറം: വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുന്ന ടി സിദ്ധിഖിന്റെ ആദ്യ ഭാര്യ നസീമ ജമാലുദ്ദീന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. വ്യക്തിജീവിതത്തിലും പൊതു ജീവിതത്തിലും വിശുദ്ധി കാത്തുസൂക്ഷിച്ചു പരിപാലിക്കുന്നവരാകട്ടെ നമ്മുടെ സ്ഥാനാര്‍ഥികള്‍ എന്നാണ് നസീമ ഫേസ്ബുക്കിലൂടെ പറയുന്നത്. മകനോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചാണ് നസീമ ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. വ്യക്തിജീവതം പൊതു ജീവിതത്തിന്റെ കണ്ണാടി പകര്‍പ്പാണെന്നും സ്വജീവിതത്തിലെ വിശുദ്ധി പൊതുജീവിതത്തില്‍ പ്രതിഫലിക്കുമെന്നും നസീമ പറയുന്നു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ടി സിദ്ധിഖ് തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ ഭാര്യ നസീമയെ ഒഴിവാക്കി കുടുംബിനിയായിരുന്ന മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയായിരുന്നു. അന്ന് കാന്‍സറിന്റെ പിടിയിലായിരുന്ന നസീമയുടെ ചികിത്സ തിരഞ്ഞെടുപ്പ് പ്രചരണത്തിന് വരെ സിദ്ധിഖ് ഉപയോഗിച്ചു. സിദ്ധിഖിനെതിരെയുള്ള വലിയ വിമര്‍ശനങ്ങള്‍ക്ക് ഇത് വഴിവെച്ചിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ്: