അടുത്തമാസം ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഹാർദിക് പാണ്ഡ്യ തന്നെ നയിച്ചേക്കും. അയർലൻഡിനെതിരായ ടി20 പരമ്പര കളിക്കുന്ന ടീമിനെ തന്നെ ഇംഗ്ലണ്ടിലേക്കും അയയ്ക്കാനുള്ള ആലോചനയിലാണ് അധികൃതർ.
പാണ്ഡ്യ ക്യാപ്റ്റനായും ഭുവനേശ്വർ വൈസ് ക്യാപ്റ്റനായുമുള്ള സ്ക്വാഡിനെയാണ് അയർലൻഡ് പരമ്പരയ്ക്ക് അയയ്ക്കുന്നത്. മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്. രോഹിത് ശർമയും വിരാട് കോലിയുമടക്കമുള്ള പ്രധാന താരങ്ങളെല്ലാം ഇംഗ്ലണ്ടിൽ ടെസ്റ്റ് മത്സരത്തിനായി തയ്യാറെടുക്കുന്നതിനാലാണ് അയർലൻഡിലേക്ക് രണ്ടാം നിര ടീമിനെ അയയ്ക്കുന്നത്. ഈ മാസം 26, 28 തീയതികളിലാണ് അയർലൻഡിനെതിരായ ഇന്ത്യയുടെ മത്സരങ്ങൾ.
ഇതേ സ്ക്വാഡിനെ തന്നെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കും അയയ്ക്കാൻ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് മത്സരം ജൂലൈ അഞ്ചിനാണ് അവസാനിക്കുന്നത്. പിന്നാലെ ഏഴാം തീയതി ടി20 പരമ്പരയും തുടങ്ങും. ഈ സാഹചര്യത്തിൽ ടെസ്റ്റ് ടീമിന്റെ ഭാഗമായിരുന്ന താരങ്ങൾക്ക് ടി20യിൽ കളിക്കാൻ ഈ ചുരുങ്ങിയ സമയം മതിയാകില്ല. ഇതോടെയാണ് അയർലൻഡിൽ കളിക്കുന്ന ടീമിനെ ഇംഗ്ലണ്ടിലേക്കും കൊണ്ടുവരാൻ പദ്ധതിയിടുന്നത്.
English summary; T20 against England: Hardick may lead
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.