ഐസിസി വനിതാ ടി20 ക്രിക്കറ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാന നാലാം സ്ഥാനത്ത്. അതേസമയം മറ്റൊരു താരം ജമീമ റോഡ്രിഗസ് ഏഴാം സ്ഥാനത്തെത്തി. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്മന് പ്രീത് കൗര്‍ ഒമ്പതാം സ്ഥാനം നിലനിര്‍ത്തി. ത്രിരാഷ്ട്ര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് സ്മൃതിക്ക് റാങ്കിങ്ങിൽ ഉയരാൻ സാധിച്ചത്. ബൗളര്‍മാരില്‍ നാലാം സ്ഥാനത്തുള്ള രാധാ യാദവാണ് പട്ടികയിൽ ഇന്ത്യന്‍ നിരയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ദീപ്തി ശര്‍മ അഞ്ചാം സ്ഥാനം നേടി തൊട്ടടുത്തുണ്ട്. ആറാം സ്ഥാനത്തുണ്ടായിരുന്ന പൂനം യാദവ് 12-ാം സ്ഥാനത്തേക്ക് തഴയപ്പെട്ടു. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഒരു ഇന്ത്യന്‍ താരത്തിനും ഇടംനേടാൻ കഴിഞ്ഞില്ല.
ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഓസീസ് താരം എലിസെ പെറിയാണ് ഒന്നാം സ്ഥാനത്ത്. ന്യൂസിലന്‍ഡ് താരം സോഫി ഡിവൈന്‍ രണ്ടാം സ്ഥാനത്തുണ്ട്. ബാറ്റിങ്ങില്‍ ന്യൂസിലന്‍ഡിന്റെ സസ്ലെ ബാറ്റ്സ് ഒന്നാം റാങ്കിലുണ്ട്. സോഫി ഡിവൈന്‍ രണ്ടാം സ്ഥാനത്തും ഓസ്ട്രേലിയയുടെ ബെത്ത് മൂണി മൂന്നാം സ്ഥാനത്തുമാണ്. ബൗളര്‍മാരില്‍ ഓസ്ട്രേലിയയുടെ മേഗന് ഷട്ട് ആണ് ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയുടെ ഷബിനം ഇസ്മായില്‍ രണ്ടാം സ്ഥാനത്തും ഇംഗ്ലണ്ടിന്റെ സോഫി എക്കല്‍സ്റ്റോണ്‍ മൂന്നാം സ്ഥാനത്തുമാണ്.
ENGLISH SUMMARY: T20 ranking Smrithi Madana in 4 th place
YOU MAY ALSO LIKE THIS VIDEO