19 March 2024, Tuesday

Related news

March 15, 2024
January 16, 2024
December 4, 2023
December 1, 2023
November 24, 2023
September 21, 2023
August 20, 2023
August 19, 2023
July 25, 2023
February 1, 2023

ലോകകപ്പ് ജേതാക്കള്‍ കോടിപതികളാകും

Janayugom Webdesk
ദുബായ്
September 30, 2022 10:02 pm

ഈ മാസം ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന്റെ സമ്മാനത്തുക പ്രഖ്യാപിച്ചു. ടൂര്‍ണമെന്റിന്റെ ഓ­രോ ഘട്ടത്തിലും ടീമുകള്‍ക്കു ലഭിക്കുന്ന സമ്മാനത്തുക ഐസിസി പ്രഖ്യാപിച്ചിരിക്കുകയാണ്. കിരീട ജേതാക്കള്‍ക്ക് 1.6 ദശലക്ഷം ഡോളര്‍ (ഏകദേശം 13 കോടിയോളം ഇന്ത്യന്‍ രൂപ) ആണ് സമ്മാനമായി ലഭിക്കുക. റണ്ണറപ്പുകളാവുന്ന ടീമിനു ഇതിന്റെ നേര്‍ പകുതിയാണ് സമ്മാനത്തുകയായി കിട്ടുക (ആറ് കോടി). സെമി ഫൈനലില്‍ പരാജയപ്പെടുന്ന ടീമിന് 4,00,000 ഡോളര്‍ (മൂന്നേകാല്‍ കോടി ഇന്ത്യന്‍ രൂപ) ആണ് സമ്മാനത്തുകയായി ലഭിക്കുക.

ഇനി സൂപ്പര്‍ 12ലേക്കു വന്നാല്‍ അവിടെയും ആകര്‍ഷകമായ സമ്മാനത്തുകയാണ് ടീമുകളെ കാത്തിരിക്കുന്നത്. സൂ­പ്പര്‍ 12ല്‍ ഓരോ ടീമിനും അഞ്ചു മത്സരങ്ങള്‍ വീതമാണുള്ളത്. സൂ­പ്പര്‍ 12ല്‍ വിജയിക്കുന്ന ടീമിനു ലഭിക്കുക 32.62 ലക്ഷം രൂപയാണ്. എന്നാല്‍ സൂപ്പര്‍ 12ല്‍ പരാജയപ്പെട്ടു നാട്ടിലേക്കു മടങ്ങുന്ന ടീമുകള്‍ക്കു 57.08 ലക്ഷം രൂപ വീതം കിട്ടും. ഈ മാസം ഓക്ടോബര്‍ 16നാണ് ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കമാകുന്നത്.

Eng­lish Sum­ma­ry: t20 world cup 2022 prize money
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.