December 2, 2023 Saturday

Related news

December 1, 2023
November 24, 2023
September 21, 2023
August 20, 2023
August 19, 2023
July 25, 2023
February 1, 2023
January 7, 2023
January 3, 2023
November 18, 2022

ടി-20 ലോകകപ്പ്; ഓസ്ട്രേലിയക്കെതിരെ ബംഗ്ലാദേശിന് ബാറ്റിംഗ് തകർച്ച

Janayugom Webdesk
November 4, 2021 5:12 pm

ടി-20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ ഓസ്ട്രേലിയക്കെതിരെ ബംഗ്ലാദേശിന് ബാറ്റിംഗ് തകർച്ച. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 15 ഓവറിൽ 73 റൺസ് മാത്രമെടുത്ത് എല്ലാവരും പുറത്തായി. ആകെ മൂന്ന് പേർ മാത്രമാണ് ബംഗ്ലാ നിരയിൽ രണ്ടക്കം കടന്നത്. 19 റൺസ് നേടിയ ഷമീം ഹൊസൈനാണ് ടോപ്പ് സ്കോറർ. ഓസ്ട്രേലിയക്കായി ആദം സാമ്പ അഞ്ച് വിക്കറ്റ് വീഴ്ത്തി.

ആദ്യ ഓവറിൽ തന്നെ ലിറ്റൺ ദാസിനെ (0) നഷ്ടമായ ബംഗ്ലാദേശിന് ഇന്നിംഗ്സിൻ്റെ ഒരു ഘട്ടത്തിൽ പോലും ആധിപത്യം പുലർത്താനായില്ല. ബംഗ്ലാ നിരയിൽ മൂന്ന് പേർ റണ്ണെടുക്കാതെ പുറത്തായി. തുടർച്ചയായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശിന് ഷമീം ഹുസൈനും മഹ്മൂദുള്ളയും ചേർന്ന ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് അല്പമെങ്കിലും ആശ്വാസം പകർന്നത്. മുഹമ്മദ് നയിം (17), മഹ്മൂദുള്ള (16) എന്നിവരാണ് ഷമീം ഹൊസൈനെ കൂടാതെ ഇരട്ടയക്കം കടന്നത്. സൗമ്യ സർക്കാർ (5), മുഷ്ഫിക്കർ റഹീം (1), അഫീഫ് ഹുസൈൻ (0), മെഹ്ദി ഹസൻ (0), മുഷ്ഫിക്കർ റഹ്‌മാൻ (4), ഷൊരീഫുൽ ഇസ്ലാം (0) എന്നിങ്ങനെയാണ് ബംഗ്ലാദേശ് ബാറ്റർമാർ സ്കോർ ചെയ്തത്. ഷമീം ഹുസൈൻ ഉൾപ്പെടെ അവസാന അഞ്ച് വിക്കറ്റുകളും വീഴ്ത്തിയത് സാമ്പയാണ്. മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ENGLISH SUMMARY: T20 WORLD CUP BANGLADESH ALL OUT

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.