22 April 2024, Monday

Related news

March 15, 2024
January 16, 2024
December 4, 2023
December 1, 2023
November 24, 2023
September 21, 2023
August 20, 2023
August 19, 2023
July 25, 2023
February 1, 2023

ടി20 ലോകകപ്പ്; സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി

Janayugom Webdesk
ദുബായ്
October 11, 2021 12:06 pm

യുഎഇയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് വിജയികള്‍ക്കുള്ള സമ്മാനത്തുക അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പ്രഖ്യാപിച്ചു. കിരീടം സ്വന്തമാക്കുന്ന ടീമിന് 12 കോടി ലഭിക്കും. റണ്ണേഴ്സ്അപ്പ് ടീമിന് ആറ് കോടിയുമാണ് ലഭിക്കുക. സെമി ഫൈനലില്‍ പരാജയപ്പെടുന്ന ടീമുകള്‍ക്ക്‌ മൂന്ന് കോടി രൂപ വീതം സമ്മാനമായി ലഭിക്കും. സൂപ്പര്‍ 12 പോരാട്ടങ്ങളില്‍ വിജയിക്കുന്ന ടീമുകള്‍ക്കും സമ്മാനത്തുക ഐസിസി നല്‍കും.

സൂപ്പര്‍ 12‑ല്‍ വിജയിക്കുന്ന ഓരോ ടീമിനും 30 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുമെന്നും ഐസിസി ഞായറാഴ്ച പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ഡ്രിങ്ക്‌സ് ബ്രേക്കും ഈ ലോകകപ്പില്‍ ഉണ്ടാകും. 10 ഓവറിന്റെ ഇടവേളയില്‍ 150 സെക്കൻഡ് സമയം ഡ്രിങ്ക്‌സ് ബ്രേക്കിനായി മാറ്റിവയ്ക്കുമെന്നും ഐസിസി വ്യക്തമാക്കി. ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെയാണ് ടി20 ലോകകപ്പ് നടക്കുക. 

ENGLISH SUMMARY:T20 World Cup; ICC announces prize money
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.