August 15, 2022 Monday

Related news

August 10, 2022
July 29, 2022
July 28, 2022
July 28, 2022
July 27, 2022
July 24, 2022
July 22, 2022
July 22, 2022
July 20, 2022
July 17, 2022

ടി20 ലോകകപ്പ്; പ്രാഥമിക റൗണ്ടില്‍ ഇന്ത്യ- പാകിസ്ഥാന്‍ നേര്‍ക്കുനേര്‍

Janayugom Webdesk
ദുബായ്
July 16, 2021 5:27 pm

ടി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ- പാകിസ്ഥാന്‍ നേര്‍ക്കുനേര്‍. ന്യൂസിലന്‍ഡും അഫ്ഗാനിസ്ഥാനും അടങ്ങുന്ന ഗ്രൂപ്പ് രണ്ടിലാണ് ഇരുവരും ഇടം നേടിയയത്. വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഒന്നിലാണ്. യോഗ്യത നേടിയെത്തുന്ന നാല് ടീമുകളെ രണ്ട് ഗ്രൂപ്പുകളിലായി കളിപ്പിക്കും. 12 ടീമുകളാണ് പ്രാഥമിക റൗണ്ടില്‍ മാറ്റുരയ്ക്കുക.

പൂള്‍ എയില്‍ ശ്രീലങ്ക, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, നമീബിയ എന്നീ ടീമുകളാണുള്ളത്. പൂള്‍ ബിയില്‍ ബംഗ്ലാദേശ്, സ്‌കോട്‌ലന്‍ഡ്, പാപുവ ന്യൂ ഗിനിയ, ഒമാന്‍ എന്നീ ടീമുകളും കളിക്കും. പൂള്‍ എയിലെ ചാംപ്യന്മാര്‍ ഗ്രൂപ്പ് ഒന്നിലേക്കും രണ്ടാം സ്ഥാനക്കാര്‍ ഗ്രൂപ്പ് രണ്ട് രണ്ടിലും പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ കളിക്കും. പൂള്‍ ബി ചാംപ്യന്മാര്‍ ഗ്രൂപ്പ് രണ്ടിലും രണ്ടാം സ്ഥാനക്കാര്‍ ഗ്രൂപ്പ് ഒന്നിലും കളിക്കും. എട്ട് ടീമുകളാണ് യോഗ്യത റൗണ്ട് കളിക്കുക. 

ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ യുഎഇയിലും ഒമാനിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ നാല് വേദികളിലായാവും മത്സരങ്ങള്‍. ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ലോകകപ്പ് വേദി മാറ്റിയത്. 

ENGLISH SUMMARY:T20 World Cup; India-Pak­istan in pre­lim­i­nary round
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.