11 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 5, 2024
September 5, 2024
September 3, 2024
August 31, 2024
August 24, 2024
August 24, 2024
August 22, 2024
August 21, 2024
August 20, 2024
August 16, 2024

ടി20 ലോകകപ്പ്; ഷമി, സിറാജ്, താക്കൂർ ഓസ്ട്രേലിയയിലേക്ക് പറക്കും

Janayugom Webdesk
ന്യൂഡല്‍ഹി
October 12, 2022 10:15 pm

ടി20 ലോകകപ്പിന്റെ ഇന്ത്യന്‍ ടീമില്‍ ചേരുന്നതിനായി മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ എന്നിവര്‍ ഇന്ന് ഓസ്ട്രേലിയയിലേക്ക് പറക്കും. മൂന്ന് ഫാസ്റ്റ് ബൗളര്‍മാര്‍ ഓസ്‌ട്രേലിയയിലേക്ക് പറക്കുന്നുണ്ടെങ്കിലും ഇവരില്‍ ഒരാളെ ആയിരിക്കും ബുംറയുടെ പകരക്കാരനായി ടീമില്‍ ഉള്‍പ്പെടുത്തുക.
കഴിഞ്ഞ ദിവസം മുഹമ്മദ് ഷമി നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് ടെസ്റ്റ് പാസായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ഓസ്ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും എതിരായ ടി20 പരമ്പരകൾ ഷമിക്കു നഷ്ടമായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ മികച്ച പ്രകടനം നടത്തിയതോടെയാണ് സിറാജും താക്കൂറും പരിഗണനാ പട്ടികയിൽ ഉൾപ്പെട്ടത്. 

അതേസമയം പേസര്‍ ദീപക് ചാഹര്‍ ടി20 ലോകകപ്പിന്റെ ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്ത്. പരിക്കും ഫിറ്റ്നസ് പ്രശ്നങ്ങളും ബാധിച്ചതോടെയാണ് താരം ലോകകപ്പ് ടീമിൽനിന്നു പുറത്തായത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ കഴിഞ്ഞ ഏകദിന പരമ്പരയും ചാഹറിന് നഷ്ടമായിരുന്നു. പരിക്കേറ്റു നീണ്ട കാലം ക്രിക്കറ്റിൽനിന്നു വിട്ടുനിന്ന ചാഹർ സിംബാബ്‍വെയ്ക്കെതിരെ കളിച്ചുകൊണ്ടാണ് ദേശീയ ടീമിൽ തിരിച്ചെത്തിയത്. 

Eng­lish Summary:T20 World Cup; Sha­mi, Sir­aj and Thakur will fly to Australia
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.