ഫിലിപ്പെൻസിന്റെ തലസ്ഥാനമായ മനിലയിൽ ബറ്റൻഗാസ് പ്രവിശ്യയിലെ താൽ അഗ്നിപർവതത്തിൽ നിന്നു പുകയും ചാരവും വമിക്കുന്നു. ഏകദേശം 1 കിലോമീറ്റർ (0. 6 മൈൽ) ഉയരത്തിലേയ്ക്കാണ് പുകയും ചാരവും വമിക്കുന്നുത്. ആഴ്ചകൾക്കുള്ളിൽ ‘അപകടകരമായ പൊട്ടിത്തെറി’ ഉണ്ടാകുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
ഇതേത്തുടർന്നു അഗ്നിപർവത മേഖലയിലെ 8000പേരെ ഒഴിപ്പിച്ചുമാറ്റാൻ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം അഗ്നിപർവ്വത ചാരം കാരണം മനിലയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസുകൾ ഞായറാഴ്ച നിർത്തിവച്ചിരുന്നു. സമീപപ്രദേശങ്ങളിൽ ചാരം വീഴാൻ തുടങ്ങിയതോടെ താമസക്കാരോട് മാസ്ക്ക് ധരിക്കാൻ അധികൃതർ നിർദ്ദേശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.