ഓണ്‍ലൈന്‍ പഠനത്തിന് വിദ്യാര്‍ത്ഥിയ്ക്ക് തന്റെ ഐഫോണ്‍ സമ്മാനിച്ച് നടി തപ്സീ പന്നു. കര്‍ണാടകയിലെ വിദ്യാര്‍ത്ഥിനിക്കും സഹോദരങ്ങള്‍ക്കുമാണ് തപ്സീ പഠനത്തിനായി തന്റെ ഫോണ്‍ നല്‍കിയത്. 94 ശതമാനം മാര്‍ക്കു വാങ്ങിയ വിദ്യാര്‍ത്ഥിനിയ്ക്ക് മുന്നോട്ടുള്ള പഠനത്തിന് ഓണ്‍ലൈന്‍ സംവിധാനങ്ങളില്ല എന്നുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് തന്റെ ഐഫോണ്‍ സമ്മാനിക്കാന്‍ തീരുമാനിച്ചതെന്ന് തപ്സീ പറഞ്ഞു.
തനിക്ക് തപ്സീ മാഡം ഐഫോണ്‍ തന്നുവെന്നും, വിശ്വസിക്കാനാകുന്നില്ലെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു. ഐഫോണാണ് ലഭിച്ചത്, എന്നാല്‍ വിശ്വസിക്കാവുന്നതിലും അപ്പുറത്താണ് ഇത്, നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്, കഠിനമായി പരിശ്രമിക്കും, പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
ആളുകളുടെ കൈകളില്‍ നിന്ന് കടം വാങ്ങിയും സ്വര്‍ണ്ണം വിറ്റുമൊക്കെയാണ് ഇതുവരെ കുട്ടികളുടെ പഠനം നടന്നതെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
പൊതു പ്രവേശന പരീക്ഷ കഴിഞ്ഞ് തിരികെയെത്തുമ്പോഴാണ് തനിക്ക് തപ്സീ ഫോണ്‍ നല്കുന്ന കാര്യം വിദ്യാര്‍ത്ഥിനി അറിഞ്ഞത്.
Sub: Tapsee gifter her phone to student
You may like this video also